രണ്ടുപേരും ഒളിച്ചോടിയെന്ന വാര്‍ത്ത ചില ബന്ധുക്കള്‍ ഇരുവരുടെയും വീട്ടുകാരെ അറിയിക്കും. ശേഷം വധുവിന്റെയും വരന്റെയും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്തും. ഇനി വീട്ടുകാരുടെ സമ്മതം കിട്ടിയില്ലെങ്കില്‍ ഇവര്‍ ഒന്നിച്ച് ജീവിക്കും. ശേഷം ഇവര്‍ക്കുണ്ടാകുന്ന കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം ആഘോഷമായി നടത്തും.
മേളയില്‍ വെച്ചാണ് ഗോത്രവിഭാഗത്തിലെ ആളുകള്‍ തമ്മിലുള്ള കലഹങ്ങള്‍ പരിഹരിക്കുന്നത്. മുതിര്‍ന്ന ചില ഗ്രാമമുഖ്യന്‍മാരായിരിക്കും പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടുമായി ബന്ധപ്പെട്ട ഇവരുടെ ചടങ്ങുകളും മുമ്പ് വാര്‍ത്തകളിലിടം നേടിയിരുന്നു. കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ആചാരത്തിന്റെ ഭാഗമായി ഇവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ചിതാഭസ്മം നിമജ്ഞനം ചെയ്യുകയാണ് പതിവ്. മറ്റിടങ്ങളില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട ധാരാളം പേരും ഈ ചടങ്ങില്‍ പങ്കെടുക്കും.
advertisement
പിതൃതര്‍പ്പണ ചടങ്ങിന് ശേഷം സ്ത്രീകളും പുരുഷന്‍മാരും ദുഃഖാചരണം അവസാനിപ്പിച്ച് തങ്ങളുടെ വീടുകളില്‍ പാട്ടും നൃത്തവും ആരംഭിക്കും. ഈ സമയം വിവാഹാലോചനകള്‍ ഉറപ്പിക്കാനും അവര്‍ വിനിയോഗിക്കും. ചിലര്‍ പ്രണയവിവാഹമായിരിക്കും തെരഞ്ഞെടുക്കുക. അത്തരക്കാരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ ഈ ഗോത്ര സമൂഹം അനുവദിക്കുകയും ചെയ്യും.
മൗണ്ട് അബുവിന്റെ പ്രധാന ആകര്‍ഷണമാണ് നക്കി തടാകം. മൗണ്ട് അബു പര്‍വ്വതത്തിന്റെ കേന്ദ്രഭാഗത്ത് കാണപ്പെടുന്ന ഈ തടാകത്തെ ഇവിടുത്തെ ഗോത്ര വിഭാഗം പവിത്രമായി കരുതിപ്പോരുന്നു. മരണപ്പെടുന്ന ബന്ധുക്കളുടെ ചിതാഭസ്മം സൂക്ഷിച്ച് വെയ്ക്കുന്ന ഗോത്രവിഭാഗത്തിലെ ജനങ്ങള്‍ ബുദ്ധ പൂര്‍ണ്ണിമ ദിനത്തില്‍ ആ ചിതാഭസ്മം ആചാരപ്രകാരം നക്കി തടാകത്തിലേക്ക് നിമജ്ഞനം ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് നക്കി തടാകം.
