ഒരു പാത്രത്തില്‍ കഷണങ്ങളായി മുറിച്ച് വെച്ച ചിക്കന്‍ നീരജ് കാണിക്കുന്നുണ്ട്. പിന്നീട് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അല്‍പ്പം നാരങ്ങാനീര് എന്നിവ ചേര്‍ക്കുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ചിക്കന്‍ ഏകദേശം 1 മണിക്കൂറോളം മാറ്റിവെയ്ക്കുന്നു.
ശേഷം നീരജ് ചിക്കന്‍ കറിയ്ക്ക് അല്‍പം ഫ്‌ളേവര്‍ ലഭിക്കാനാവശ്യമായ പേസ്റ്റുണ്ടാക്കുന്നു. ഇതിനായി മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറുവപട്ട, കുരുമുളക്, ജീരകം, എന്നിവയെടുത്ത് അല്‍പ്പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുന്നു. ശേഷം നേരത്തെ തയ്യാറാക്കിവെച്ച ചിക്കനിലേക്ക് ഈ പേസ്റ്റ് കൂടി ചേര്‍ക്കുന്നു.
advertisement
Also read-ഉറ്റസുഹൃത്തിന്റെ വേർപാടിൽ പിറന്നാൾ ദിനത്തിൽ നിറകണ്ണുകളോടെ നിവിൻ പോളി
പിന്നീട് ചൂടാക്കിയ ഒരു പാനിലേക്ക് ചിക്കനിട്ട് ഫ്രൈ ചെയ്‌തെടുക്കുന്നു. ചിക്കന്‍ ഫ്രൈ ചെയ്യുന്ന പാനിലേക്ക് അല്‍പ്പം വെള്ളം സ്പ്രേ ചെയ്തും കൊടുക്കുന്നുണ്ട്. ഇനിയാണ് കഥയിലെ ട്വിസ്റ്റ്. ഫ്രൈ ചെയ്തുകൊണ്ടിരിക്കുന്ന പാനിലേക്ക് നീരജ് അല്‍പ്പം ഓള്‍ഡ് മങ്ക് റം കൂടി ഒഴിച്ചുകൊടുക്കുകയാണ്. പിന്നീട് ചിക്കന്‍ നന്നായി വേവിച്ച ശേഷം അദ്ദേഹം ടേസ്റ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഓള്‍ഡ് മങ്ക് ചിക്കന്‍ റെസിപ്പി എന്ന പേരിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ജൂലൈ 23നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം 10.9 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. ചിലര്‍ തങ്ങളും ഈ റെസിപ്പീ വീട്ടിലുണ്ടാക്കിനോക്കുമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.
‘ചിക്കന്‍ മാരിനേറ്റ് ചെയ്യുമ്പോള്‍ അല്‍പം ഓള്‍ഡ് മങ്ക് റം ഒഴിക്കുന്നത് നല്ലതാണോ?’, എന്നും ഒരു ഉപയോക്താവ് ചോദിച്ചിട്ടുണ്ട്.
” ഓള്‍ഡ് മങ്ക് ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഈ റെസിപ്പി ഉണ്ടാക്കിനോക്കും,” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. വളരെ നല്ലൊരു റെസിപ്പിയാണെന്നും വായില്‍ വെള്ളമൂറുന്നുവെന്നും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.