ഉറ്റസുഹ‍ൃത്തിന്റെ വേർപാടിൽ പിറന്നാൾ ദിനത്തിൽ നിറകണ്ണുകളോടെ നിവിൻ പോളി

Last Updated:

പ്രിയസുഹൃത്തിന്റെ വേർപാടിൽ ഹൃദയം തകർന്ന് നിൽക്കുന്ന നിവിന്റെ വിഡിയോ ആരാധകർക്ക് വേദനയാവുകയാണ്.

സൂപ്പര്‍താരം നിവിന്‍ പോളിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ ആ സന്തോഷദിനത്തില്‍ താരത്തിനെ തേടി എത്തിയത് ഒരു നൊമ്പര വാര്‍ത്തയായിരുന്നു. ഉറ്റസുഹ‍ൃത്തിൻറെ വേർപാടിൽ വിതുമ്പിയ ദിനമായിരുന്നു നടൻ നിവിൻ പോളിക്ക് ഒക്ടോബർ 11. ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാന്റെ (38) മരണമാണ് നിവിൻ പോളിക്കും നടൻ സിജു വിൽസന്റിനും തീരാവേദനയായത്. സംവിധായകൻ അൽഫോൻസ് പുത്രന്റെ അടുത്ത ബന്ധുവായ നെവിൻ നടന്മാരായ സിജു വിൽസന്റെയും നിവിൻ പോളിയുടെയും ബാല്യകാല സുഹൃത്താണ്.
തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെവിൽ തിങ്കളാഴ്ചയായിരുന്നു മരണത്തിന് കീഴടങ്ങിയത് .തലച്ചോറിനെ ബാധിക്കുന്ന അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ലിറോസിസ് എന്ന അപൂർവ ‌രോഗമാണ് മരണത്തിനു കാരണം. വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് നെവിന് രോഗം സ്ഥിരീകരിക്കുന്നത്.”സിനിമാ തിരക്കിനിടയിലും രോഗശയ്യയിലായിരുന്ന ആത്മസുഹൃത്തിനെ കാണാൻ നിവിൻ സമയം കണ്ടെത്തുമായിരുന്നു. സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിയാണ് നെവിൻ.
advertisement
advertisement
പ്രിയസുഹൃത്തിന്റെ വേർപാടിൽ ഹൃദയം തകർന്ന് നിൽക്കുന്ന നിവിന്റെ വിഡിയോ ആരാധകർക്ക് വേദനയാവുകയാണ്. ആലുവ സെന്റ് ഡൊമിനിക് കത്തോലിക്ക പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്. സംസ്കാര ചടങ്ങിൽ  മുഴുവൻ സമയവും ഉറ്റസുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു.  നിറകണ്ണുകളോടെയാണ് ഇരുവരും കൂട്ടുകാരന് അന്ത്യചുംബനം നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഉറ്റസുഹ‍ൃത്തിന്റെ വേർപാടിൽ പിറന്നാൾ ദിനത്തിൽ നിറകണ്ണുകളോടെ നിവിൻ പോളി
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement