TRENDING:

പാഡിനു പകരം മെൻസ്ട്രൽ കപ്പ്: ആഗോള ശ്രദ്ധ നേടി കേരളത്തിന്റെ 'തിങ്കൾ' പദ്ധതി; അഭിനന്ദിച്ച് തോമസ് ഐസക്

Last Updated:

സാനിറ്ററി നാപ്കിനുകളിൽ നൂറ്റാണ്ടുകൾ മണ്ണിൽ കിടന്നാലും സംസ്കരിക്കപ്പെടില്ല. നിലവിൽ ഡബിൾ ചേമ്പർ ഇൻസിനറേഷനാണ് സംസ്കരണരീതി, അതും പരിസ്ഥിതി സൗഹൃദമല്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർത്തവം അശുദ്ധിയല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രതിഷേധങ്ങള്‍ നടന്ന സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ആലപ്പുഴ നഗരസഭ. ആർത്തവകാലത്ത് ഉപയോഗിച്ച് കളയുന്ന പാഡുകളുടെ സംസ്കരണം ബുദ്ധിമുട്ടായി സാഹചര്യത്തിൽ ആലപ്പുഴ മുൻസിപ്പൽ സെക്രട്ടറി ജഹാംഗീറിന്റെ ഒരു ചിന്തയാണ് ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പാഡിന് പകരം മെൻസ്ട്രൽ കപ്പുകൾ എന്ന ആശയമാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്.
advertisement

Also Read-ആർത്തവ ശുചിത്വം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നഗരസഭ വഴി മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. ആർത്തവം ശുചിത്വം ഉറപ്പാക്കുന്നതിനായി ഒരു വലിയ ചുവടു വയ്പ് തന്നെയായാണ് ആലപ്പുഴ നഗരസഭ 'തിങ്കൾ'എന്ന് പേരിട്ട പദ്ധതി നടപ്പിലാക്കിയത്.

Also Read-'ഇത് മോശം കാര്യമല്ല'; ആർത്തവത്തെക്കുറിച്ച് ഇനി ആൺകുട്ടികളും പഠിക്കും

ആഗോള മാധ്യമങ്ങൾ വരെ സംഭവം വാർത്തയാക്കിയതോടെ പദ്ധതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. പിന്നാലെ പദ്ധതിയെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തി. പദ്ധതിയുടെ ലളിതമായ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും അന്തർദേശീയ തലത്തിൽ വിഷയം മാധ്യമശ്രദ്ധ നേടിയപ്പോഴാണ് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതി എത്രമാത്രം അനുരണനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടെന്നും വലിയൊരു മാറ്റത്തിന് വഴി തുറന്നേക്കാവുന്ന ഒരു ചെറിയ തുടക്കമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

advertisement

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലെ ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങൾ ഇവയായിരുന്നു. ഒന്ന്, സ്കൂളുകളിലെ നിറഞ്ഞുകവിയുന്ന കക്കൂസ് മാലിന്യങ്ങൾ എങ്ങനെ നീക്കം ചെയ്യാം? സംസ്കരിക്കാം? ഇലക്ട്രോ ഗോഗുലേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൊബൈൽ സെപ്റ്റേജ് വണ്ടികൾ ഉപയോഗിച്ചുകൊണ്ടാണ് ഞങ്ങൾ ഇത് കൈകാര്യം ചെയ്തത്. രണ്ടാമത്തേത്, ആർത്തവ ശുചിത്വമായിരുന്നു. എച്ച്എൽഎൽ കമ്പനി ആവശ്യത്തിന് സാനിറ്ററി പാഡുകൾ ലഭ്യമാക്കി. പക്ഷെ, ഉപയോഗിച്ചു കഴിഞ്ഞവയുടെ സംസ്കരണം വലിയൊരു പ്രശ്നമായിരുന്നു. അങ്ങനെയാണ് മെൻസ്ട്രുവൽ കപ്പിനെക്കുറിച്ച് ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി ജഹാംഗീർ ചിന്തിച്ചു തുടങ്ങിയത്.

advertisement

സാനിറ്ററി നാപ്കിനുകളിൽ നൂറ്റാണ്ടുകൾ മണ്ണിൽ കിടന്നാലും സംസ്കരിക്കപ്പെടില്ല. നിലവിൽ ഡബിൾ ചേമ്പർ ഇൻസിനറേഷനാണ് സംസ്കരണരീതി, അതും പരിസ്ഥിതി സൗഹൃദമല്ല. ഒരു സ്ത്രീ ശരാശരി ഒരു വർഷം തന്നെ 156 സാനിറ്ററി നാപ്കിൻ എങ്കിലും ഉപയോഗിക്കും, അതായത് മെനോ പൗസ് വരെ നോക്കിയാൽ 6500 എണ്ണം. ഇങ്ങിനെയെങ്കിൽ ഒരു മെൻസ്ട്രുവൽ കപ്പ് ഏകദേശം 780 സാനിറ്ററി നാപ്കിനുകൾക്ക് പകരമാവുകയും അത്രയും പ്ലാസ്റ്റിക് മാലിന്യവും പൈസയും ലാഭിക്കുകയും ചെയ്യും. അതായത് ഇപ്പോൾ 5000 പേർ ഇതിലെക്ക് മാറിയാൽ 39 ലക്ഷം പാടുകൾ മണ്ണിലേയ്ക്ക് വരില്ല. അതിലൂടെ ലാഭിക്കുന്ന പൈസ വേറെയും.

advertisement

നാപ്കിനുകളെക്കാൾ വളരെയധികം സൗകര്യവും വൃത്തിയുമുള്ളവയാണ് കപ്പുകൾ. ഇ കോമേഴ്സ് പ്ലാറ്റ്ഫോമിലൂടയാണ് നിലവിൽ ആൾക്കാർ വാങ്ങുന്നത്. 300 മുതൽ 600 രൂപ വരെ വിലയുണ്ട്. മെഡിക്കൽ സിലിക്കൺ കൊണ്ട് നിർമ്മിക്കുന്ന കപ്പുകൾ 12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം. ഇൻഫക്ഷനും മറ്റും ഒഴിവാക്കുന്നതിന് ഉപയോഗക്രമവും വൃത്തിയും പാലിക്കാൻ ശ്രദ്ധിക്കണം.

എച്ച്എൽഎല്ലിന്റെ സിഇഒ ശ്രീമതി. അനിതയാണ് എന്നെ നഗരസഭ കൗൺസിൽ ഹാളിൽ നടക്കുന്ന ഈ ചടങ്ങിൽ ക്ഷണിക്കാൻ വന്നത്. പ്രളയകാലത്തെ ആർത്തവ ശുചിത്വ പ്രശ്നത്തിന് തുടർപരിഹാരമുണ്ടായി. മുനിസിപ്പൽ സെക്രട്ടറി ജഹാംഗീറാണ് ഇത് അനിവാര്യമാക്കിയത്. സത്യം തുറന്നു പറഞ്ഞാൽ ലളിതമായ ചടങ്ങിന്റെ പ്രാധാന്യം ഞാൻ വേണ്ടത്ര ഉൾക്കൊണ്ടിരുന്നില്ല. പക്ഷെ ഈ ലളിതമായ ചടങ്ങ് എത്ര വലിയൊരു മാറ്റത്തിന് വഴി തുറന്നേയ്ക്കാമെന്നുള്ളത് തിരിച്ചറിഞ്ഞത് പല ഇംഗ്ലീഷ് മാധ്യമങ്ങളിലും ഇതുസംബന്ധിച്ചുവന്ന ഒരു ഡസനിലേറെ വാർത്തകൾ വായിച്ചപ്പോഴാണ്. മലയാളം മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകിയില്ലെങ്കിലും ആലപ്പുഴ നഗരസഭ തുടങ്ങിവച്ച മെൻസ്ട്രൽ കപ്പ് പദ്ധതി അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ എന്റെ വിദ്യാർത്ഥിനിയായിരുന്ന സുപ്രിയ ഗരിക്പതി ഇപ്പോൾ ലിവർപൂൾ സർവ്വകലാശാലയിലെ അധ്യാപികയാണ്. ആലപ്പുഴ നഗരത്തിലെ മെൻസ്ട്രൽ കപ്പ് പദ്ധതി സംബന്ധിച്ച് ഗവേഷണം ചെയ്യുന്നതിന് അനുവാദം ചോദിച്ചുകൊണ്ടുള്ള അവരുടെ കത്ത് കഴിഞ്ഞ ദിവസം വന്നപ്പോഴാണ് ഇത് എത്രമാത്രം അനുരണനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞൂവെന്ന് ബോധ്യപ്പെട്ടത്.

advertisement

ഈ പുതിയ പദ്ധതിയുടെ തിങ്കൾ എന്ന പേരും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. തിങ്കൾ എന്നാൽ ചന്ദ്രൻ എന്നാണ്. കേരളത്തിൽ സ്ത്രീകൾ ആർത്തവചക്രം കണക്കാക്കിയിരുന്നത് ചന്ദ്രസഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ്. കോൾ ഇന്ത്യയാണ് ഈ പരിപാടിക്ക് ആവശ്യമായ സി.എസ്.ആർ ഫണ്ട് ലഭ്യമാക്കിയിട്ടുള്ളത്. അവരുടെ സി.എസ്.ആർ ഫണ്ടിന്റെ എത്രയോ ചെറിയ തുക. പക്ഷെ എത്രയോ വലിയ മാറ്റത്തിനാണ് ഇത് തുടക്കം കുറിക്കാൻ പോകുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാഡിനു പകരം മെൻസ്ട്രൽ കപ്പ്: ആഗോള ശ്രദ്ധ നേടി കേരളത്തിന്റെ 'തിങ്കൾ' പദ്ധതി; അഭിനന്ദിച്ച് തോമസ് ഐസക്