TRENDING:

105 കി.മീ. വേഗതയിൽ ചീറിപ്പായുന്ന 'ഡ്രൈവറില്ലാ ടെസ്ല കാറിൽ' മദ്യപിച്ചും നൃത്തമാടിയും 3 യാത്രക്കാർ

Last Updated:

ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം 20 ലക്ഷം പേർ ലൈക്ക് ചെയ്തു. ഒരു ലക്ഷത്തിൽ അധികംപേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്റ്റിയറിങ്ങിന് മുന്നിൽ ഡ്രൈവറില്ലാതെ ചീറിപാഞ്ഞ ടെസ്ല കാറിൽ യാത്രക്കാരായ മൂന്നുപേർ മദ്യപിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ വൈറലായി. മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിലാണ് കാർ കുതിക്കുന്നത്. ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം 20 ലക്ഷം പേർ ലൈക്ക് ചെയ്തു. ഒരു ലക്ഷത്തിൽ അധികംപേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ടെന്ന് വാർക്കാ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
പ്രതീകാത്മക ചിത്രം (Tesla Model Y- Image source Tesla)
പ്രതീകാത്മക ചിത്രം (Tesla Model Y- Image source Tesla)
advertisement

Also Read- വിവാഹസൽക്കാരത്തിൽ ചിക്കൻ പീസ് കുറഞ്ഞു; വധുവിനെതിരെ അതിഥികൾ

ഡ്രൈവറില്ലാതെയും സഞ്ചരിക്കുമെന്ന്​ ഉറപ്പുനൽകുന്നുണ്ടെങ്കിലും സ്റ്റിയറിങ്ങിന് മുന്നിൽഒരാൾ വേണമെന്നാണ്​ ടെസ്ല കമ്പനി വെബ്​സൈറ്റിൽ പറയുന്നത്​. ഏതുനിമിഷവും വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയാറായ ഒരാള്‍ സ്റ്റിയറിങ്ങിന് മുന്നിലുണ്ടാകണമെന്നാണ് കമ്പനി പറയുന്നത്. ഡ്രൈവറുടെ സീറ്റ് ബെൽറ്റ് ശരിയായ രീതിയിൽ ഇട്ടിട്ടില്ലെങ്കിലോ കൈകൾ സ്റ്റിയറിങ്ങിൽ ഇല്ലെങ്കിലോ കാറിലെ സെൽഫ് ഡ്രൈവിങ് സംവിധാനം മുന്നറിയിപ്പ് നൽകും. എന്നാൽ, ഓൺലൈനിൽ പറന്നുനടക്കുന്ന വിഡിയോകളിൽ പലതിലും ഡ്രൈവർമാരില്ലാതെയാണ്​ കാറുകൾ നിരത്തിൽ കുതിച്ചുപായുന്നത്​.

advertisement

Also Read- അധ്യയന വർഷം തുടങ്ങിയ സന്തോഷത്തിൽ കുട്ടി യൂട്യൂബർ ശങ്കരനും കല്യാണിയും

കഴിഞ്ഞ മാസം ഡ്രൈവറില്ലാതെ ടെസ്ല കാറിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്തയാളെ പൊലീസ് പിടികൂടിയിരുന്നു. സാൻ ഫ്രാൻസിസ്കോ- ഓക്ലാൻഡ് ബേ ബ്രിഡ്ജിൽ വെച്ചാണ് പരേഷ് ശർമ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്റെ പിന്‍സീറ്റിലിരുന്ന് ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഇദ്ദേഹമെന്ന് പൊലീസ് പറയുന്നു.

Also Read- VIRAL VIDEO | തന്റെ പ്രയരി നായയ്ക്ക് താരാട്ട് പാടിക്കൊടുത്ത് കൊച്ചു പെൺകുട്ടി

advertisement

അതേസമയം, പൂർണമായും ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാറുകൾ നിരത്തിലിറക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ടെസ്ല. സ്വന്തമായി സഞ്ചരിക്കുന്ന സാ​ങ്കേതികത വൻലാഭം നൽകുന്ന വ്യവസായമായി വളരുമെന്ന്​ അടുത്തിടെ ടെസ്ല ഉടമ ഈലൺ മസ്​ക്​ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം കാറുകൾക്ക്​ യു എസ്​ സർക്കാർ ഇതുവരെയും അന്തിമ അനുമതി നൽകിയിട്ടില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: A Tiktok video of three young men drinking and dancing in their seats of a Tesla car as it moves down the highway near other cars at 105 kilometres per hour has gone viral. No one was sitting behind the steering wheel.A glimpse of the joyride was shared in a TikTok video, which has been liked by 2 million people and shared over 1 lakh times, AFP reported. Tesla, on its website, says that the car's driver-assistance system is "intended for use with a fully attentive driver, who has their hands on the wheel and is prepared to take over at any moment."

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
105 കി.മീ. വേഗതയിൽ ചീറിപ്പായുന്ന 'ഡ്രൈവറില്ലാ ടെസ്ല കാറിൽ' മദ്യപിച്ചും നൃത്തമാടിയും 3 യാത്രക്കാർ
Open in App
Home
Video
Impact Shorts
Web Stories