VIRAL VIDEO | തന്റെ പ്രയരി നായയ്ക്ക് താരാട്ട് പാടിക്കൊടുത്ത് കൊച്ചു പെൺകുട്ടി; വാത്സല്യം ആവോളം ആസ്വദിച്ച് നായക്കുട്ടിയും

Last Updated:

ഒരു ലക്ഷത്തിലധികം വ്യൂസും നാലായിരത്തിലധികം ലൈക്കുകളും നേടി വൈറലായി മാറിയിരിക്കുകയാണ് വീഡിയോ. പാട്ട് പാടുന്നതിന് ഒപ്പം പെൺകുട്ടി പ്രയരി നായയുടെ പുറത്ത് തലോടുന്നതും കാണാം.

Prairie Dog
Prairie Dog
കുട്ടികൾ അവരുടെ വളർത്തു മൃഗങ്ങൾക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അടുത്തിടെ ഒരു കൊച്ചു പെൺകുട്ടി തന്റെ പ്രയരി നായയ്ക്ക് പാട്ട് പാടി കൊടുക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായി മാറിയത്. എന്നാൽ, വീഡിയോ കണ്ട പലരും പെൺകുട്ടിയുടെ സുരക്ഷയെക്കുറിച്ചാണ് ആശങ്കപ്പെട്ടത്. തന്റെ വളർത്തു മൃഗത്തോടുള്ള സ്നേഹം മുഴുവൻ പെൺകുട്ടിയുടെ പാട്ടിലൂടെ വ്യക്തമാണ്. എന്നാൽ, ചില ഉപഭോക്താക്കൾ ഇത്തരം ജീവികളെ കൈയിലെടുക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി കമന്റ് ചെയ്തു.
ഒരു ലക്ഷത്തിലധികം വ്യൂസും നാലായിരത്തിലധികം ലൈക്കുകളും നേടി വൈറലായി മാറിയിരിക്കുകയാണ് വീഡിയോ. പാട്ട് പാടുന്നതിന് ഒപ്പം പെൺകുട്ടി പ്രയരി നായയുടെ പുറത്ത് തലോടുന്നതും കാണാം.
വീഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളാണ് ട്വിറ്ററിൽ വീഡിയോയ്ക്ക് ഇത്രയധികം പ്രതികരണങ്ങൾ ലഭിക്കാൻ കാരണം. പ്രയരി നായയുടെ വലിയ നഖങ്ങളെക്കുറിച്ചും പല്ലുകളെക്കുറിച്ചും ചില ഉപഭോക്താക്കൾ കമന്റ് ചെയ്തു. ഇവ കുഞ്ഞുങ്ങളിൽ വേഗത്തിൽ രോഗങ്ങൾ എത്തിക്കുമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. എന്നാൽ പ്രയരി നായകൾ വളരെ വേഗം ഇണങ്ങുന്നവയാണെന്നും അവയുമൊത്ത് കളിക്കുന്നതിൽ അപകടമൊന്നുമില്ലെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
advertisement
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു വീഡിയോയിൽ മൂന്ന് വയസുകാരി ഒരു റോട്ട്‌വീലർ നായയുമായി കളിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമേരിക്കയിലെ വ്യോമിംഗ് നിവാസിയായ അലക്സ് എന്ന പെൺകുട്ടിയാണ് അവളുടെ രണ്ട് വയസ്സുള്ള റോട്ട്‌വീലർ നായ കോനയ്‌ക്കൊപ്പം നീല ട്രാംപോളിനിൽ ചാടിക്കളിക്കുന്ന വീഡിയോയാണ് വൈറലായത്. അലക്സ് കോനയെ ചാടാൻ പ്രേരിപ്പിക്കുന്നതായും വീഡിയോയിൽ കാണാം.
advertisement
Just a girl singing to her prairie dog.. 😊
വളർത്തുമൃഗങ്ങളുടെ കുസൃതികളും മറ്റും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ കുഞ്ഞുവാവയും വളർത്തുനായയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വീഡിയോ. @HopkinsBRFC എന്ന ട്വിറ്റർ ഉടമയാണ് ഈ വീഡിയോ പങ്കുവച്ചത്.
advertisement
വീഡിയോയിൽ കളിപ്പാട്ടങ്ങൾക്കൊപ്പം ഒരു കുഞ്ഞുവാവയെയും കാണാം. ഇവിടേക്ക് വീട്ടിലെ വളർത്തു നായ വരികയാണ്. കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ നായ കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്നതാണ് വീഡിയോ. കുഞ്ഞിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുന്നത് വീഡിയോയിൽ കാണാം. 'കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് ഈ നായയ്ക്ക് മനസിലായി. അതുകൊണ്ട് എങ്ങനെ ഇഴയാമെന്ന് അവനെ പഠിപ്പിക്കാൻ തീരുമാനിച്ചു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
advertisement
വളർത്തുമൃഗങ്ങളിൽ ഏറ്റവും മികച്ചത് നായകളെന്നാണ് ചിലരുടെ അഭിപ്രായം. വളർത്തു നായ്ക്കളെ സ്വന്തം കൂടപ്പിറപ്പിനെ പോലെയോ മക്കളെ പോലെ സ്നേഹിക്കുന്നവരും നിരവധിയാണ്. കാണുന്നവർക്ക് കേവലമൊരു പട്ടിയായിരിക്കും. പക്ഷേ, വളർത്തുന്നവർക്ക് സ്വന്തം വീട്ടിലെ അംഗം തന്നെയായിരിക്കും ഈ നായ്ക്കൾ.
Keywords: Pet, Dog, Girl, Prairie Dog, വളർത്തു മൃഗം, പെൺകുട്ടി, പ്രേരി നായ, നായ
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
VIRAL VIDEO | തന്റെ പ്രയരി നായയ്ക്ക് താരാട്ട് പാടിക്കൊടുത്ത് കൊച്ചു പെൺകുട്ടി; വാത്സല്യം ആവോളം ആസ്വദിച്ച് നായക്കുട്ടിയും
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement