വിവാഹസൽക്കാരത്തിൽ ചിക്കൻ പീസ് കുറഞ്ഞു; വധുവിനെതിരെ അതിഥികൾ

Last Updated:

ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങൾ നിറക്കുക എന്നതും, മദ്യം വിളമ്പുക എന്നതും ഭീമമായ സംഖ്യ ചെലവ് വരുത്തിത്തീർക്കാൻ ഇടയാക്കും. നമ്മൾ എത്ര സൂക്ഷ്മത പുലർത്താൻ ശ്രമിച്ചാലും ചില ആളുകൾ പരാതി പറയും എന്നത് വളരെ സ്വാഭാവികമാണ്.

News18 Malayalam
News18 Malayalam
നൂറു കണക്കിന് അതിഥികൾക്ക് ഭക്ഷണം നൽകണം എന്നത് കൊണ്ട് തന്നെ വിവാഹങ്ങൾ വളരെ ചെലവേറിയ ഒരു പരിപാടിയാണ്. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങൾ നിറക്കുക എന്നതും, മദ്യം വിളമ്പുക എന്നതും ഭീമമായ സംഖ്യ ചെലവ് വരുത്തിത്തീർക്കാൻ ഇടയാക്കും. നമ്മൾ എത്ര സൂക്ഷ്മത പുലർത്താൻ ശ്രമിച്ചാലും ചില ആളുകൾ പരാതി പറയും എന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ ഭാര്യയുടെ വീട്ടുകാർ ഒരു രൂപ പോലും ചെലവാക്കാതെ വരന്റെ വീട്ടുകാരെ ചൂഷണം ചെയ്യുന്ന അവസ്ഥയെ കുറിച്ചാണ് ഇപ്പോൾ റെഡിറ്റിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.
മെയ് 29 ന് Artsy girl എന്ന റെഡിറ്റ് യുസർ ആണ് ഒരു വരന്റെ അമ്മ പങ്ക് വെച്ച വിവരങ്ങൾ ഷെയർ ചെയ്‌തത്‌. വിവാഹം എന്ന പേടി സ്വപ്നത്തിന്റെ ഭാഗമാകില്ല എന്ന കുറിപ്പോടെയാണ് യുവതി സംഭവത്തെ കുറിച്ച് എഴുതിയിരിക്കുന്നത്.
സംഭവം ഇങ്ങനെയാണ്. വധു തന്റെ ഭർതൃ സഹോദരിയെയാണ് മെയ്ഡ് ഓഫ് ഓണർ (പാചകക്കാരി) ആയി തെരഞ്ഞെടുത്തത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന, മദ്യം ഉൾപ്പെടുന്ന ബാച്ചിലർ പാർട്ടിയുടെ ചെലവ് മൊത്തം സഹോദരിയുടെ ഉത്തരവാദിത്വമാണ്. എന്നാൽ അവൾക്ക് ഇത്രയും വലിയ തുക താങ്ങാൻ കഴിയുന്നതിലും അപ്പുറമായതു കൊണ്ട് ഭർത്താവിന്റെ അമ്മയാണ് ഈ ചെലവ് വഹിച്ചത്.
advertisement
എന്നാൽ ഇത്രയും വലിയ സംഖ്യ ചെലവഴിച്ചതിനു ശേഷവും പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ല എന്ന പരാതിയുമായി ഭർത്താവിന്റെ അമ്മ രംഗത്തെത്തി. വധുവിന്റെ അമ്മയെ ക്ഷണിച്ചിട്ട് എന്ത് കൊണ്ട് തന്നെ വിളിച്ചില്ല എന്നാണ് അവർ പരാതിപ്പെട്ടത്.
ചർച്ചിൽ വെച്ച് നടക്കുന്ന പരിപാടിക്കുള്ള ചെലവും വഹിക്കുന്നത് ഭർത്താവിന്റെ അമ്മ തന്നെയാണ്. മൊത്തത്തിൽ വിവാഹ ചടങ്ങുമായി ബന്ധപെട്ടു ഏകദേശം 10,000 ഡോളർ (7 ലക്ഷം രൂപ) ഇവർക്ക് ചെലവായിട്ടുണ്ട്. അതേസമയം വധുവിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഒരു നന്ദി വാചകം പോലും ലഭിച്ചിട്ടില്ല എന്നും വരന്റെ കുടുംബം പറയുന്നു. ഏകദേശം 200 ലധികം പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇതിന്റെ പുറമെയാണ് ബാച്ച്ലർ പാർട്ടിക്ക് ഭക്ഷണം വേണം എന്ന് പറഞ്ഞു വധു വരന്റെ അമ്മയെ വിളിച്ചത്.
advertisement
പിന്നീട് ഭക്ഷണ മെനുവിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് 200 പേർക്ക് 200 ചിക്കൻ പീസുകൾ മാത്രമേ ഓർഡർ ചെയ്തിട്ടുള്ളൂ എന്ന സത്യവസ്ഥ അവർ തിരിച്ചറിഞ്ഞത്. ഓപ്പൺ ബാറും, വെഡിങ് കേക്ക് ഉണ്ടായിരുന്നെങ്കിലും ചിക്കൻ കുറവ് കാരണം വരന്റെ അമ്മ ആശങ്കപ്പെടുകയും കാറ്റററോട് ഭക്ഷണം ആണെന്ന് തോന്നുന്നതൊക്കെ സെർവ് ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു. എന്നാൽ വിവാഹം ചീപ്പ് ആണെന്ന പരിഹാസവുമായി നിരവധി ഇന്റർനെറ്റ് ഉപയോക്താക്കൾ വധുവിനെതിരെ രംഗത്തെത്തി.
എന്നാൽ സംഭവത്തിന് മറ്റൊരു വശമുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഭർത്താവിന്റെ അമ്മയെ പറ്റിച്ചതാണെന്നും അവർ ഭക്ഷണത്തിന്റെ ക്യാഷ് കൊടുക്കേണ്ട ആവശ്യമില്ലെന്നു ആളുകൾ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹസൽക്കാരത്തിൽ ചിക്കൻ പീസ് കുറഞ്ഞു; വധുവിനെതിരെ അതിഥികൾ
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement