മൃതദേഹത്തിന് അരികെ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പൊലീസ് കോസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
"ഞാൻ എൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ജീവനൊടുക്കിയത്. കാരണം എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. എൻ്റെ ജീവിതത്തിൽ ഞാൻ എല്ലാവരോടും നല്ലവളായിരുന്നു, പക്ഷേ എനിക്ക് എന്നോട് തന്നെ നല്ലവളായിരിക്കാൻ കഴിഞ്ഞില്ല. ഒരു നല്ല മനുഷ്യനായി ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല. ജീവിതത്തിൽ സ്വാർത്ഥത പുലർത്തുക. അങ്ങനെയെങ്കിൽ നിങ്ങൾ സന്തോഷവാനായിരിക്കും."- എന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.
advertisement
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നെ അയ്കുത് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതിൽ, തന്റെ ശരീര ഭാരം വർധിക്കുന്നില്ലെന്നാണ് താരം എഴുതിയിരുന്നത്. 'ഞാൻ എൻ്റെ ഊർജ്ജം ശേഖരിച്ചു, പക്ഷേ എനിക്ക് ശരീരഭാരം കൂട്ടാൻ കഴിയില്ല. ദിവസവും എന്റെ ഒരു കിലോഗ്രാം കുറയുകയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല, എനിക്ക് അടിയന്തിരമായി ശരീരഭാരം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു താരം കുറിച്ചിരുന്നത്.
ടിക് ടോക്കില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സും കുബ്ര അയ്കുതിനുണ്ട്.
