മെസിക്കുട ഇറക്കിയതോടെ കാഴ്ചക്കാരായി നിന്ന ജനസാഗരം ആർത്തുവിളിച്ചും ആർപ്പുവിളിച്ചും പൂരനഗരിയെ ആവേശത്തിലാഴ്ത്തി. തിരുവമ്പാടി ദേവസ്വത്തിന്‍റെ പൂരാശംസകള്‍ എന്ന് മെസിയുടെ രൂപത്തിനൊപ്പം എൽഇഡി ലൈറ്റുകളാല്‍ എഴുതിയതും കാണിക്കുന്നുണ്ടായിരുന്നു.
Also Read-കാഴ്ച വിസ്മയമൊരുക്കി കുടമാറ്റം; തെക്കോഗോപുരനടയിൽ മുഖാമുഖം 30 ഗജവീരന്മാർ; കാണാൻ ജനസാഗരം
കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനും ശ്രീമൂലസ്ഥാനത്തെ മേളത്തിനുംശേഷം ഇരുവിഭാഗം തെക്കോട്ടിറങ്ങുമ്പോൾ തെക്കേ ഗോപുരനട ജനസാഗരമായിരുന്നു. തിരുവമ്പാടി വിഭാഗം 55 കുടകൾ വീതവും പാറമേക്കാവ് വിഭാഗം 48 കുടകൾ വീതവും ഉയർത്തി.
advertisement
വൈകിട്ട് ആറിന് ആരംഭിച്ച് ഒന്നരമണിക്കൂർ നീണ്ട കുടമാറ്റം 7.24നാണ് സമാപിച്ചത്. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ് തൃശൂരിലെ ജനസാഗരം. നാളെ പുലർച്ചെയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
April 30, 2023 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂരപ്പറമ്പില്‍ 'മിശിഹ' ഉയർന്നു; കുടമാറ്റത്തിൽ മെസിയെ ഉയർത്തി തിരുവമ്പാടിയുടെ സർപ്രൈസ്