ആന്ധ്രാപ്രദേശില്‍ നിന്നും അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിജയവാഡയില്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എപിടിഡിസി) ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തൊഴിലിടം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം നേരിടുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ സര്‍ക്കാര്‍ ഓഫീസ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ജോലി സമയം കഴിഞ്ഞിട്ടും ഈ ഉദ്യോഗസ്ഥന്‍ ഇടയ്ക്കിടെ ബൈക്കിൽ സ്ത്രീകളുമായി ഓഫീസില്‍ എത്തുകയും മണിക്കൂറുകളോളം വാതിലടച്ചിരിക്കുകയും ചെയ്യുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെതിരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉന്നത അധികാരികള്‍ പരിശോധിച്ചു. ഇതോടെ ഉദ്യോഗസ്ഥന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസം ഓഫീസ് ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
ടൂറിസം ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇദ്ദേഹം. തീരാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന വ്യാജേനയാണ് ഇയാള്‍ സ്ഥിരമായി ജോലി സമയം കഴിഞ്ഞിട്ടും ഓഫീസിലേക്ക് എത്തിയിരുന്നതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ബൈക്കില്‍ സ്ത്രീകളുമായെത്തുന്ന ഇയാള്‍ നേരെ ചെന്ന് അകത്ത് കയറി വാതിലടയ്ക്കും. മണിക്കൂറുകള്‍ക്കുശേഷം തിരിച്ചു പോകും. ഇതായിരുന്നു പതിവ്.
എന്നാല്‍, ഇത്തരം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുള്ളത്. ഈ ജീവനക്കാരന്‍ മുമ്പും സമാനമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പലപ്പോഴും സ്ത്രീകളെ ഓഫീസിലേക്ക് കൂട്ടികൊണ്ടുവന്ന് വാതിലടച്ച് കഴിഞ്ഞതായാണ് ആരോപണം. ഈ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന പദവിയിലുള്ള ആളായതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള പെട്ടെന്ന് നടപടിയെടുക്കാനാകില്ല. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികാരികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ പ്രശ്‌നം വേഗത്തില്‍ കാര്യക്ഷമമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.