''ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരമാണ് എനിക്ക് ലഭിച്ചത്. ഇതിനിടെ പല സംഭവങ്ങളും നടന്നു. ഡൊണാൾഡ് ട്രംപിന്റെ പ്രസിഡൻസി, കോവിഡ് മഹാമാരി, അങ്ങനെ പലതും. ഏഴു വർഷത്തിനിപ്പുറം എന്റെ സമയം അവസാനിച്ചിരിക്കുകയാണ്. ഏറ്റവും നല്ല രീതിയിൽ സത്യസന്ധമായാണ് ഞാൻ പരിപാടി ചെയ്തിരുന്നത്'', ഷോ നിർത്തുകയാണെന്നു പ്രഖ്യാപിച്ചു കൊണ്ട് നോവ പറഞ്ഞു.
ഏറ്റവുമധികം ആളുകൾ കണ്ട അദ്ദേഹത്തിന്റെ ചില വീഡിയോകളാണ് താഴെ
1) കാനി വെസ്റ്റിനെക്കുറിച്ചുള്ള വീഡിയോ
പീറ്റ് ഡേവിഡ്‌സണെക്കുറിച്ചുള്ള കന്യെ വെസ്റ്റിന്റെ സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി ഈ വർഷം മാർച്ചിൽ നോവ ഒരു വീഡിയോ ചെയ്തിരുന്നു. തന്റെ മുൻ ഭാര്യയും റിയാലിറ്റി ഷോ ടിവി താരം കിം കർദാഷിയാനുമായി പീറ്റ് ഡേവിഡ്‌സണുണ്ടായിരുന്നു ബന്ധത്തെക്കുറിച്ചായിരുന്നു കാനി വെസ്റ്റ് സോഷ്യൽ മീഡിയയിൽ സംസാരിച്ചത്. ഈ വീഡിയോ യൂട്യൂബിൽ വീഡിയോ 3.3 ദശലക്ഷത്തിലധികം വ്യൂ നേടിയിരുന്നു.
advertisement
also read : ഭൂമിയുടെ കേന്ദ്രത്തോട് ചേർന്ന് കൂറ്റൻ സമുദ്രം; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷണ സംഘം
2) ഇന്ത്യൻ ദമ്പതികളെക്കുറിച്ചുള്ള വീഡിയോ
ഒരു വർഷത്തിനുള്ളിൽ ഒരു പേരക്കുട്ടിയെ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരമായി തങ്ങൾക്ക് 5 കോടി രൂപ നൽകണമെന്നു പറഞ്ഞ ഇന്ത്യൻ ദമ്പതികളെക്കുറിച്ചുള്ള വാർത്ത ഈ വർഷം ആദ്യം പുറത്തു വന്നിരുന്നു. ഉത്തരാഖണ്ഡ് സ്വദേശികളാണ് ഇവർ. ഈ സംഭവം കഥ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ട്രെവർ നോവ തന്റെ ഡെയ്‌ലി ഷോയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
3) ട്രെവർ നോവയുടെ അനുകരണങ്ങൾ
ലോകമെമ്പാടുമുള്ള പല പ്രശസ്തരെയും അനുകരിക്കുന്ന ട്രെവർ നോവയുടെ ഡെയ്‌ലി ഷോ കാഴ്ചക്കാർക്കിടയിൽ വൻ ഹിറ്റായിരുന്നു. ഇതേക്കുറിച്ചുള്ള ഒരു ചെറു വീഡിയോക്ക് യൂട്യൂബിൽ 7 ദശലക്ഷത്തിലധികം വ്യൂ ആണ് ലഭിച്ചത്. ഡൊണാൾഡ് ട്രംപ് എങ്ങനെ അറബി സംസാരിക്കുമെന്ന് സാങ്കൽപികമായി അവതരിപ്പിച്ച വീഡിയോ ആയിരുന്നു ഇതിൽ ഏറ്റവും ഹിറ്റ്.
4) സ്റ്റീവ് ബാനന്റെ കുറ്റപത്രത്തെക്കുറിച്ചും എലിസബത്ത് രാജ്ഞിയെക്കുറിച്ചും ഉള്ള ഭാഗം
വഞ്ചനയ്ക്കും കള്ളപ്പണം വെളുപ്പിക്കലിനും ആരോപണങ്ങൾ നേരിട്ട, ഡൊണാൾഡ് ട്രംപിന്റെ ദീർഘകാല സഹായിയായ സ്റ്റീവ് ബാനനെക്കുറിച്ചുള്ള ട്രെവർ നോവയുടെ വീഡിയോയും എലിസബത്ത് രാജ്ഞിയുടെ മരണത്തോടുള്ള പ്രതികരണങ്ങളും 3.4 ദശലക്ഷത്തിലധികം പേരാണ് കണ്ടത്.