• HOME
 • »
 • NEWS
 • »
 • buzz
 • »
 • Earth | ഭൂമിയുടെ കേന്ദ്രത്തോട് ചേർന്ന് കൂറ്റൻ സമുദ്രം; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷണ സംഘം

Earth | ഭൂമിയുടെ കേന്ദ്രത്തോട് ചേർന്ന് കൂറ്റൻ സമുദ്രം; പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷണ സംഘം

ഭൂമിയുടെ ഉൾഭാഗങ്ങളിൽ സമുദ്ര സമാനമായ ഒരു ജലചക്രം ഉള്ളതായി ഈ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

 • Last Updated :
 • Share this:
  ഭൂമിയുടെ മൂന്നിൽ ഒരു ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മറ്റ് ചില ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയൊന്നാകെ വെള്ളത്തിൽ മുങ്ങിപോയതുപോലെ നമുക്ക് പലപ്പോഴും തോന്നാം. ഉദാഹരണത്തിന് ബഹിരാകാശത്ത് നിന്ന് വീക്ഷിക്കുമ്പോൾ തന്നെ നമ്മുടെ ഗ്രഹം മറ്റേതൊരു ഗ്രഹത്തെക്കാളും കൂടുതൽ നീല നിറത്തിലാണ് കാണപ്പെടുക. മറ്റു ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ ഭൂമിയുടെ ഉപരിതലത്തിന്റെ 71 ശതമാനവും വെള്ളത്താൽ പൊതിഞ്ഞതാണ്. ജലത്തിന്റെ അംശം കണ്ടെത്തിയ എല്ലായിടത്തും തന്നെ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഭൂമിയിൽ ജലത്തിന്റെ പ്രാധാന്യത്തെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുകയാണ് പുതിയൊരു പഠനം. ഭൂമിയുടെ ഉൾഭാഗങ്ങളിൽ സമുദ്ര സമാനമായ ഒരു ജലചക്രം ഉള്ളതായി ഈ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ഗോഥെ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോസയൻസസിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനം നടത്തിയത്.

  രമൻ സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആർ സ്പെക്ട്രോമെട്രിയും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 660 മീറ്റർ താഴെ രൂപപ്പെട്ട ഒരു അപൂർവ വജ്രത്തെ ഗവേഷണ സംഘം വിശകലനം ചെയ്തു. ഭൂമിയുടെ മുകളിലും താഴെയുമുള്ള ആവരണങ്ങൾക്കിടയിലുള്ള സംക്രമണ മേഖലയിൽ വലിയ ജലാംശം ഉണ്ടെന്ന കണ്ടെത്തലിലാണ് ഇപ്പോൾ ഇവർ എത്തിനിൽക്കുന്നത്. ഏറെക്കാലം ഒരു സിദ്ധാന്തമായി മാത്രം നിലനിന്നിരുന്ന ഇക്കാര്യത്തിന് ഒരു സ്ഥിരീകരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

  Also Read-DART Mission | ഛിന്നഗ്രഹത്തിൽ നാസയുടെ പേടകം ഇടിച്ചിറക്കി; 'ഡാർട്ട് മിഷൻ' വിജയം

  അതേസമയം ഇത് ഭൂമിയുടെ പുറം പാളിയിൽ വളരെയധികം തടസ്സങ്ങൾ സൃഷ്ടിക്കും എന്നാണ് ഗൊയ്‌ഥെ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോസയൻസസിലെ പ്രൊഫസർ ഫ്രാങ്ക് ബ്രെങ്കർ വിശദീകരിക്കുന്നത്. ഭൂമിയുടെ ശിലാപാളിക്ക് കീഴിലുള്ള ഒരു സ്ഥലമാണ് മാന്റിൽ പ്ലൂംസ്. ഇത് ഭൂപടലം എന്നും അറിയപ്പെടുന്നു. ചുറ്റുമുള്ള സ്ഥലങ്ങളേക്കാൾ മാഗ്മക്ക് ചൂട് കൂടുതലാണ് എന്നാണ് നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി വ്യക്തമാക്കുന്നത്.

  പരിവർത്തന മേഖലയിൽ ഇത്തരത്തിൽ ഉയർന്ന ജലാംശം ഉണ്ടാവുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ടെന്നും ​ഗവേഷണ സംഘം പറയുന്നുണ്ട്. കൂടാതെ ഇവിടെയുള്ള ഇടതൂർന്ന ധാതുക്കളായ വാഡ്‌സ്‌ലെയ്‌റ്റിനും റിംഗ്‌വുഡൈറ്റിനും വലിയ അളവിലുള്ള വെള്ളം സംഭരിക്കാൻ കഴിയുമെന്നും ഫ്രാങ്ക്ഫർട്ട് ഗോഥെ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോ സയൻസസ് വിഭാ​ഗത്തിലെ പ്രൊഫസർ ഫ്രാങ്ക് ബ്രെങ്കർ കൂട്ടിച്ചേർത്തു. സംക്രമണ മേഖലയ്ക്ക് മുകളിലായി നമ്മുടെ സമുദ്രങ്ങളിലെ ജലത്തിന്റെ ആറിരട്ടി അളവ്ഇതിന് ആഗിരണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

  Also Read-എയർ ഹോസ്റ്റസുമാരും ക്യാബിൻ ക്രൂവും അടിവസ്ത്രം ധരിക്കണമെന്ന് പാക് എയർലൈന്‍സ്; വിവാദമായപ്പോൾ തിരുത്ത്

  ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ആഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്നുള്ള അപൂർവ വജ്രം 660 കിലോമീറ്റർ വരെ ആഴത്തിലാണ് സ്ഥിതിചെയ്യുന്നത്. സംക്രമണ മേഖലയ്ക്കും താഴത്തെ ആവരണത്തിനും ഇടയിലുള്ള അതിരിലാണ് വജ്രം രൂപപ്പെട്ടത്. ഭൂമിക്കുള്ളിൽ ഒരു സമുദ്രം ഉണ്ടാകാമെന്ന ജൂൾസ് വെർണിന്റെ ആശയത്തിലേക്കാണ് ഗവേഷണ സംഘം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഈ അപൂർവ്വ കണ്ടെത്തൽ വളരെ പ്രാധാന്യത്തോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.
  Published by:Jayesh Krishnan
  First published: