ഇന്‍വാക്ട് മെറ്റാവേഴ്‌സിറ്റി സ്ഥാപകനും സിഇഒയുമാണ് നിലവില്‍ തനയ് പ്രതാപ്. അദ്ദേഹം തന്നെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സലൂണില്‍ മുടിവെട്ടുന്നതിനിടെയാണ് മീറ്റിംഗ് കോള്‍ വന്നത്. അത് വേണ്ടെന്ന് വെയ്ക്കാന്‍ തോന്നിയില്ല. അതുകൊണ്ട് സലൂണില്‍ വെച്ച് തന്നെ മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് തനയ് പറയുന്നു. സലൂണില്‍ കസേരയിലിരുന്ന് മൊബൈല്‍ ഫോണിലൂടെ മീറ്റിംഗില്‍ പങ്കെടുക്കുന്ന തനയും അദ്ദേഹത്തിന്റെ മുടി വെട്ടുന്ന ജീവനക്കാരനും ചേര്‍ന്ന വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മീറ്റിംഗ് ആണെന്ന് പറഞ്ഞപ്പോള്‍ സലൂണിലെ പാട്ട് ഓഫ് ചെയ്ത് അവിടുത്തെ ജീവനക്കാര്‍ തന്നോട് സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല സ്റ്റാര്‍ട്ട് അപ്പുകളെന്നും ഉറക്കത്തില്‍ പോലും ജോലി ചെയ്യാന്‍ കഴിയുന്നവര്‍ക്കുള്ളതാണ് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെന്നും തനയ് കൂട്ടിച്ചേര്‍ത്തു.
advertisement
തന്റെ ‘തിരക്കേറിയ’ഷെഡ്യൂളും ജോലിയോടുള്ള ആത്മാർത്ഥതയും കണ്ട് ആളുകൾ തന്നെ അഭിനന്ദിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചതെങ്കിലും ഈ വീഡിയോയ്ക്ക് ട്വിറ്ററിൽ ട്രോൾ പെരുമഴയാണ് ലഭിക്കുന്നത്. ആളുകളുടെ ‘ശ്രദ്ധ’ ആകർഷിക്കുന്നതിനും സലൂൺ ജീവനക്കാരെ സ്വന്തം ആവശ്യങ്ങൾക്കായി ശല്യം ചെയ്തതിനും സോഷ്യൽ മീഡിയ തനയിനെ രൂക്ഷമായാണ് വിമർശിക്കുന്നത്.
“പാട്ട് കേട്ട് ഹെയർകട്ട് ചെയ്തു കൊണ്ടിരുന്ന സലൂണിലുണ്ടായിരുന്ന മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതിന് പകരം മീറ്റിംഗും ഹെയർകട്ടും രണ്ട് സമയങ്ങളിൽ ഷെഡ്യൂൾ ചെയ്യാമായിരുന്നു,” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മീറ്റിംഗിന് വേറെ സ്ഥലം കണ്ടെത്തുന്നതായിരുന്നു നല്ലതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. സലൂണില്‍ എത്തുന്നവരുടെ താല്‍പ്പര്യം കൂടി കണക്കിലെടുക്കാമായിരുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തു.
Also read-പളളിയിലെ മനസ്സമ്മതത്തിനുശേഷം നവവധു ഹാളിലേക്കെത്തിയത് ടാങ്കർ ലോറി ഓടിച്ച്; ഒപ്പം വരനും!
മറ്റൊരു ട്വിറ്റർ ഉപയോക്താവ് ഉറക്കം ഒഴിവാക്കാമായിരുന്നുവെന്നാണ് പരിഹാസപൂർവ്വം പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിന് മറുപടിയുമായി തനയ് എത്തിയിരുന്നു. “ഞാൻ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു” എന്നാണ് തനയ് പ്രതാപ് പറഞ്ഞത്. എന്നാൽ ശാരീരികമായി അത് ചെയ്യാൻ ഒരു മാർഗവുമില്ല. ഉറക്കമാണ് നമ്മൾ ഏർപ്പെടുന്ന ഏറ്റവും പാഴായ പ്രവർത്തനമെന്ന് താൻ കരുതുന്നു എന്നും അദ്ദേഹം മറുപടി നൽകി.
എന്നാൽ ”താങ്കൾ ഉറങ്ങുമ്പോൾ മുടി മുറിക്കൂ” എന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവ് ഇതിന് മറുപടി നൽകിയത്.
രാജ്യത്ത് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. നൂറാമത് യൂണികോണ്‍ സ്റ്റാര്‍ട്ട് അപ്പായി ഓപ്പണ്‍ എന്ന കമ്പനി മാറിയിരുന്നു. 2021ലാണ് ഇന്ത്യയില്‍ യൂണികോണുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. 44 സ്റ്റാര്‍ട്ട്-അപ്പുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം യൂണികോണുകളായി മാറിയത്.