• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'അച്ഛനെയും അമ്മയെയും ഒന്നും അറിയിക്കരുത്, വിഷമിക്കും'; കാൻസര്‍ രോഗിയായ ആറുവയസ്സുകാരനെക്കുറിച്ച് ഡോക്ടറുടെ കരളലിയിക്കുന്ന കുറിപ്പ്

'അച്ഛനെയും അമ്മയെയും ഒന്നും അറിയിക്കരുത്, വിഷമിക്കും'; കാൻസര്‍ രോഗിയായ ആറുവയസ്സുകാരനെക്കുറിച്ച് ഡോക്ടറുടെ കരളലിയിക്കുന്ന കുറിപ്പ്

'ഡോക്ടര്‍ കാന്‍സറിന്റെ നാലാം സ്റ്റേജിലാണ് ഞാനിപ്പോള്‍. കൂടിപ്പോയാല്‍ ആറ് മാസം മാത്രമേ ഞാന്‍ ജീവിച്ചിരിക്കുകയുള്ളു. ഇക്കാര്യമൊന്നും എന്റെ മാതാപിതാക്കളെ അറിയിക്കരുത്,'

 • Share this:

  ഹൈദരാബാദ്: കാന്‍സര്‍ രോഗിയായ ആറു വയസ്സുകാരനെക്കുറിച്ച് വിവരിക്കുന്ന ഡോക്ടറുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലാകുന്നു. തന്റെ രോഗ വിവരത്തെപ്പറ്റി കുടുംബത്തെ അറിയിക്കരുതെന്നാണ് കുട്ടി ഡോക്ടറോട് പറഞ്ഞത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ന്യൂറോളജിസ്റ്റ് ആയ ഡോക്ടര്‍ സുധീര്‍ കുമാറാണ് ഹൃദയഹാരിയായ ഈ പോസ്റ്റ് പങ്കുവച്ചത്.

  ‘ഡോക്ടര്‍ കാന്‍സറിന്റെ നാലാം സ്റ്റേജിലാണ് ഞാനിപ്പോള്‍. കൂടിപ്പോയാല്‍ ആറ് മാസം മാത്രമേ ഞാന്‍ ജീവിച്ചിരിക്കുകയുള്ളു. ഇക്കാര്യമൊന്നും എന്റെ മാതാപിതാക്കളെ അറിയിക്കരുത്,’ എന്നായിരുന്നു ആ കുട്ടിയുടെ വാക്കുകള്‍.

  ആ ആറുവയസ്സുകാരനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ ഡോക്ടര്‍ കുറിപ്പിലെഴുതിയിരുന്നു. തിരക്കുള്ള ഒരു ദിവസം ഒരു ദമ്പതികള്‍ തന്നെ കാണാനെത്തിയിരുന്നുവെന്നും തങ്ങളുടെ മകന് കാന്‍സര്‍ രോഗമാണെന്നും നാലാം സ്റ്റേജിലാണെന്നും പറഞ്ഞു. എന്നാല്‍ ഈ രോഗവിവരങ്ങളൊന്നും കുട്ടിയോട് പറയരുതെന്ന് അവര്‍ തന്നോട് പറഞ്ഞു. ചികിത്സ ചെയ്താല്‍ മാറുമെന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കണമെന്നും ആ മാതാപിതാക്കള്‍ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ കുറിച്ചു.

  Also read-‘മൊട്ട വിളി കേട്ടു മടുത്തു; പെൻഷൻ വേണം :’ കഷണ്ടിക്കാരുടെ സംഘം സർക്കാരിനോട്

  മസ്തിഷ്‌കത്തിലെ ട്യൂമറുകള്‍ കാരണം കുട്ടിയുടെ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുപോയിരുന്നു. ഇടക്കിടയ്ക്ക് അപസ്മാരവും ഉണ്ടായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും ഡോക്ടര്‍ സുധീര്‍ പറയുന്നു.

  മകന്‍ തങ്ങളോടൊപ്പമുണ്ടെന്നും എന്നാല്‍ അവനെ ഇതൊന്നും അറിയിച്ചിട്ടില്ലെന്നുമാണ് ആ മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് നടന്നതാണ് ഡോക്ടറെ ആകെ ഞെട്ടിച്ചത്. ഡോക്ടറോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട ഈ ആറുവയസ്സുകാരന്‍ തന്റെ മാതാപിതാക്കളോട് രോഗവിവരമൊന്നും പറയരുതെന്നാണ് ഡോക്ടറോട് പറഞ്ഞത്.

  ‘രോഗത്തെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഞാന്‍ ഇന്റര്‍നെറ്റിലൂടെ വായിച്ച് മനസ്സിലാക്കി. വെറും ആറ് മാസം മാത്രമെ ഞാന്‍ ജീവിച്ചിരിക്കുകയുള്ളൂ. ഇതെല്ലാം അറിഞ്ഞാല്‍ അച്ഛനും അമ്മയും വിഷമിക്കും. അവരെന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഇതൊന്നും അവരോട് പറയരുത്, എന്നായിരുന്നു ആ കുട്ടി പറഞ്ഞത്.

  എന്നാല്‍ കുട്ടിയുടെ സ്ഥിതിയെപ്പറ്റി മാതാപിതാക്കളോട് വിശദമായി സംസാരിച്ച ഡോക്ടര്‍ അവനോടൊപ്പമുള്ള ഓരോ നിമിഷവും സന്തോഷകരമാക്കണമെന്നും പറഞ്ഞു.

  Also read-മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ നിൽക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു

  ഇതെല്ലാം പറഞ്ഞ് അവര്‍ മടങ്ങിപ്പോയി. നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കള്‍ ഡോക്ടറിനെ കാണാന്‍ തിരിച്ചെത്തി. മകനോടൊപ്പം കുറെയധികം സമയം ചെലവഴിച്ചുവെന്നും അവന് ഡിസ്‌നിലാന്‍ഡ് കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവനെ കൊണ്ടുപോയി എന്നും അവര്‍ പറഞ്ഞു.

  എന്നാല്‍ അതോടൊപ്പം മറ്റൊരു കാര്യം കൂടി ആ ദമ്പതികള്‍ പറഞ്ഞു. കുട്ടിയോടൊപ്പം 8 മാസമാണ് സന്തോഷത്തോടെ തങ്ങള്‍ ചെലവഴിച്ചതെന്ന് ആ മാതാപിതാക്കള്‍ പറഞ്ഞു. ഒരു മാസം മുമ്പ് കുട്ടി മരിച്ചുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ എട്ട് മാസം അവനോടൊപ്പം സന്തോഷമായി കഴിയാന്‍ പറ്റി എന്നത് മാത്രമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

  കുട്ടിയുടെ കൂടെ എങ്ങനെ സമയം ചെലവഴിക്കണമെന്ന് പറഞ്ഞ് തന്നയാളാണ് ഡോക്ടര്‍ എന്നും അതിന് നന്ദി അറിയിക്കാനാണ് തങ്ങള്‍ എത്തിയതെന്നുമായിരുന്നു ആ മാതാപിതാക്കള്‍ പറഞ്ഞത്.

  Also read-ലയണൽ, ലയണേല… ഡിസംബറിൽ അർജന്റീനയിൽ ജനിച്ച ആണിനും പെണ്ണിനും പ്രിയം മെസിയുടെ പേര്

  ഡോക്ടറുടെ ഈ കുറിപ്പ് ഏറ്റെടുത്ത് നിരവധി പേരാണ് രംഗത്തെത്തിയത്. നിരവധി പേരെ ഈ കഥ കണ്ണീരീലാഴ്ത്തുകയും ചെയ്തു. ആ കുട്ടിയുടെ ധൈര്യം അദ്ഭുതപ്പെടുത്തിയെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

  Published by:Sarika KP
  First published: