ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ നിന്നാണ് പതിനേഴ് വയസ് പ്രായമുള്ള ജിറാഫിനെ യുവതി വേട്ടയാടിയത് എന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. തന്‍റെ ട്രോഫി ഹണ്ടിംഗ് പരസ്യപ്പെടുത്തുന്നതിനായി ചത്ത മൃഗത്തോടൊപ്പമുള്ള ചിത്രങ്ങളും മെറിലൈസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെയാണ് ജിറാഫിന്‍റെ ഹൃദയം കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇവർ പരസ്യപ്പെടുത്തിയത്. 'തന്‍റെ സമ്മാനം കണ്ട് ഭർത്താവ് വളരെ സന്തോഷവാനായെന്ന കമന്‍റും ഇവർ പങ്കുവച്ചിരുന്നു.
Also Read-'കരുത്തും പൗരുഷവും കൂട്ടും'; ആന്ധ്രയിൽ കഴുത ഇറച്ചിക്ക് വൻ ഡിമാൻഡ്
advertisement
ചിത്രങ്ങളും ഇതിനൊപ്പം അവർ പങ്കുവച്ച ചില ക്യാപ്ഷനുകളുമാണ് ആളുകളെ ചൊടിപ്പിച്ചത്. ജിറാഫിന്‍റെ ഹൃദയം എത്രയും ഉണ്ടാകുമെന്ന് എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ? എന്നാണ് ചിത്രത്തിലെ ക്യാപ്ഷൻ. ഒപ്പം ഈ വേട്ടയ്ക്കായി താൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു എന്നും അവർ അഭിമാനത്തോടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരുന്നു.
സിംഹം, പുള്ളിപ്പുലി, ആന എന്നിവയുൾപ്പെടെ അഞ്ഞൂറിലധികം മൃഗങ്ങളെ യുവതി ഇതുവരെ വേട്ടയാടിയിട്ടുണ്ട്. ഇതുപോലെ ഒരു ആൺ ജിറാഫിനെ ലഭിക്കാൻ താൻ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു എന്നും ഇവർ പറയുന്നു. ഇങ്ങനെയൊരു വേട്ട തന്‍റെ സ്വപ്നമാണെന്ന് അറിഞ്ഞ ഭർത്താവ്, അത് വാലന്‍റൈൻസ് ഡേ സമ്മാനമായി ആവശ്യപ്പെട്ടു. ഒപ്പം അതിനായി പണവും നൽകി. അവർ വിശദീകരണം പോസ്റ്റിൽ പറയുന്നു.
എന്നാല്‍ മെറിലൈസിന്‍റെ വേട്ട ചിത്രങ്ങൾ വൈറലായതിന് പിന്നാലെ മൃഗ സംരക്ഷകര്‍ രംഗത്തെത്തി. പ്രായമായ ഒരു ജിറാഫിനെ കൊന്ന് ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുകയാണ് താൻ ചെയ്തതെന്നാണ് വിമർശകര്‍ക്ക് മെറിലൈസിന്‍റെ മറുപടി. വിമർശകരെ ആരോ ഇളക്കിവിട്ടതാണെന്ന് രൂക്ഷമായി പ്രതികരിച്ച ഇവർ, വേട്ടയാടുന്നതിൽ നിന്നും തന്നെ തടയാൻ ആർക്കും സാധിക്കില്ലെന്നും വ്യക്തമാക്കി.
എന്നാൽ മെറിലൈസ് ചെയ്തത് സഹായമല്ലെന്നും ഒരു കൊലപാതകം തന്നെയാണെന്നുമാണ് മൃഗപ്രേമികൾ പറയുന്നത്. വന്യമൃഗങ്ങളെ ഇത്തരത്തിൽ ഇല്ലായ്മ ചെയ്യുന്നത് അവരുടെ ആവാസ സ്ഥിതിയെ തന്നെ ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.