'കരുത്തും പൗരുഷവും കൂട്ടും'; ആന്ധ്രയിൽ കഴുത ഇറച്ചിക്ക് വൻ ഡിമാൻഡ്

Last Updated:

കഴുത മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരിൽ നിന്നും നിന്നും വൻതുക ചിലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്.

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ കഴുത ഇറച്ചിക്ക് ജനപ്രിയത കൂടുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ കഴുത മാംസത്തിന് ആവശ്യക്കാർ ഏറെയെന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ് ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടൂർ മേഖലകളിലാണ് കഴുതകൾ ധാരാളമായി അറുക്കപ്പെടുന്നത്. 'ഭക്ഷിക്കാനുള്ള മൃഗ'ങ്ങളുടെ'കൂട്ടത്തിൽ കഴുത ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും അനുസരിച്ച് ഇത്തരം ജീവികളെ അറുക്കുന്നത് നിയമവിരുദ്ധം കൂടിയാണ്.
കഴുതയുടെ മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവരിൽ നിന്നും നിന്നും വൻതുക ചിലവഴിച്ചാണ് പലരും മാംസം വാങ്ങുന്നത്. കഴുതപ്പാൽ വർഷങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും കഴുത മാംസത്തിന് ജനപ്രീതി കൂടിയത് ഈയടുത്ത കാലത്തുണ്ടായ പ്രതിഫാസമാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ പ്രതികരണം. സംസ്ഥാനത്ത് കഴുത മാംസം വിൽക്കുന്നതിനായി പല ക്രിമിനൽ സംഘങ്ങൾ സംയുക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു സംഘം മാംസ സംഭരണം കൈകാര്യം ചെയ്യുമ്പോൾ മറ്റ് സംഘങ്ങൾ ഇറച്ചി വെട്ടുന്നതിലും വിൽപ്പനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
advertisement
ആന്ധ്രയിൽ കഴുതകൾ ലഭ്യമല്ലാതെ വന്നതോടെ രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിൽ നിന്നു പോലും മൃഗങ്ങളെ എത്തിക്കുന്നുവെന്നാണ് കക്കിനാടയിലെ ഒരു മൃഗസംരക്ഷണ സംഘടനയായ അനിമൽ റെസ്ക്യുവിന്‍റെ സെക്രട്ടറിയായ ഗോപാൽ ആർ സുരബതുല പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നൽകിയിട്ടുണ്ട് ഇദ്ദേഹം.
കഴുത മാംസം വിൽപ്പന നടത്തുന്ന വിവിധയിടങ്ങള്‍ സന്ദർശിച്ച സംഘടന പ്രതിനിധികള്‍ ഇവിടെ നിന്നും ഫോട്ടോയും വീഡിയോയും പകർത്തിയ ശേഷമാണ് പരാതിയുമായി അധികാരികളെ സമീപിച്ചത്. വേനവള്ളിവരിപേട്ടയിലെ പാണ്ഡുരംഗ റോഡിൽ കഴുത ഇറച്ചി അനധികൃതമായി വ്യാപാരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ഗോദാവരി ജില്ലാ ഭരണകൂടത്തിനാണ് പരാതി നൽകിയത്.
advertisement
'സംസ്ഥാന സർക്കാർ കഴുതകളെ നിർബന്ധമായും സംരക്ഷിക്കണം. ആളുകളുടെ തീൻമേശകളിൽ അവസാനിക്കുന്നതിൽ നിന്ന് അവയെ രക്ഷിക്കാൻ നിയമപാലകർ തയ്യാറാകണം. അല്ലാത്തപക്ഷം ആളുകൾ കഴുതകളെ കാണാൻ മൃഗശാലയിൽ പോകേണ്ടിവരും' എന്നും സുരബതുല അറിയിച്ചു.
കഴുതകളെ അറുക്കുന്നത് നിയമവിരുദ്ധമാണ്. ആ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ആളുകൾക്കെതിരെ കർശനമായ നടപടി തന്നെ സ്വീകരിക്കും. വ്യാപകമായി പ്രചരിക്കുന്ന ചില അബദ്ധധാരണകളാണ് കഴുതകളുടെ പാലും മാംസവും കഴിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്'. പശ്ചിമ ഗോദാവരിയിലെ മൃഗസംരക്ഷണ സംയുക്ത ഡയറക്ടർ ജി നെഹ്‌റു ബാബു പറയുന്നു. തങ്ങളുടെ ജില്ലാ പരിധിയിൽ പെടുന്ന കഴുത ഇറച്ചി കച്ചവടവും അനധികൃത കശാപ്പുകളും പരിശോധിക്കുമെന്ന് ഗുണ്ടൂർ എസ്പി ആർ എൻ അമ്മി റെഡ്ഡിയും വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
'കരുത്തും പൗരുഷവും കൂട്ടും'; ആന്ധ്രയിൽ കഴുത ഇറച്ചിക്ക് വൻ ഡിമാൻഡ്
Next Article
advertisement
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
  • ഭര്‍ത്താവ് ഭാസുരേന്ദ്രൻ വൃക്ക രോഗിയായ ഭാര്യ ജയന്തിയെ തിരുവനന്തപുരത്ത് കഴുത്ത് ഞെരിച്ച് കൊന്നു.

  • കൊലപാതകത്തിന് ശേഷം ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു.

  • പുലർച്ചെയോടെയാണ് സംഭവം നടന്നത്; ഭാസുരേന്ദ്രൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

View All
advertisement