ട്വിറ്ററിന്റെ ചട്ടങ്ങളെ ലംഘിക്കുന്നതിനാൽ പൊതുജനതാത്പര്യാർഥം ട്വീറ്റ് ആക്സസ് ചെയ്യപ്പെടേണ്ടതാണെന്ന് ട്വിറ്റർ തീരുമാനിച്ചിരിക്കുന്നു എന്നാണ് മുന്നറിയിപ്പ്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ട്വിറ്ററും തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്.
അമേരിക്കൻ പൊലീസ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിന്റെ മരണത്തിന്റെ മറവിൽ കൊള്ള നടത്തിയാൽ വെടിവയ്ക്കുമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ് . ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്വിറ്റർ അത് മറയ്ക്കുകയും ചെയ്തു.
അതേസമയം ഇതേ പോസ്റ്റ് ഫേസ്ബുക്കിൽ മുന്നറിയിപ്പുകളൊന്നുമില്ലാതെ മാറ്റമില്ലാതെ തന്നെ നിലനിൽക്കുന്നുണ്ട്. ട്വീറ്ററിന്റെ മുന്നറിയിപ്പിന് പിന്നാലെ ചൈനയ്ക്കും മറ്റ് ഇടത് ശക്തികൾക്കും വേണ്ടിയുള്ള നുണപ്രചാരണങ്ങളല്ലാതെ മറ്റൊന്നും ട്വിറ്റർ നടത്തുന്നില്ലെന്ന് ആരോപിച്ചു കൊണ്ട് ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തു.
TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
ഈ ആഴ്ച ആദ്യം ട്വിറ്റർ ഫാക്റ്റ് ചെക്കിംഗ് ഫംഗ്ഷൻ ട്രംപിന്റെ ട്വീറ്റുകളിൽ നൽകിയിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരുന്ന ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചതെന്നാണ് സൂചന.
ട്രംപിനു നേരെ മാത്രമല്ല ട്രിറ്ററിന്റെ നടപടി. 2019ൽ ഇറാനിയൻ പരമാധികാരി ആയത്തുള്ള ഖുമേനിയുടെ ട്വീറ്റ് ട്വിറ്റർ ഡിലീറ്റ് ചെയ്തിരുന്നു. ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കും ട്വിറ്ററിന്റെ നടപടി നേരിടേണ്ടി വന്നിരുന്നു.
