കൊച്ചി: അമ്മായിയമ്മ വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിക്കുന്നുവെന്ന സ്ത്രീയുടെ വാദം തള്ളി കേരള ഹൈക്കോടതി. മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അമ്മായിയമ്മ തന്റെ ദാമ്പത്യജീവിതത്തിലെ വില്ലനായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഒരുമിച്ച് താമസിക്കാൻ കഴിയില്ലെന്നും സ്ത്രീ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി കോടതി അനുവദിച്ചു. ജസ്റ്റിസ് എ എം ഷാഫിക്, ജസ്റ്റിസ് മേരി ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് പ്രായം കൂടിയവർ ചെറുപ്പക്കാരെ ശകാരിക്കുന്നത് സാധാരണമാണെന്നും അഭിപ്രായപ്പെട്ടു.
You may also like:Bev Q App | 'പൊളിഞ്ഞ' ആപ്പ് ഒഴിവാക്കിയേക്കും [NEWS]ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി [NEWS] 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കുവൈത്ത് എയര്‍വേയ്സ് [NEWS]
മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. കുടുംബത്തിൽ നിന്ന് അമ്മായിയമ്മയെ ഒഴിവാക്കുന്നതിനോ പ്രത്യേകമയായി താമസസ്ഥലം ലഭിക്കുന്നതിനോ ന്യായമായ ഒന്നും ബെഞ്ചിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചതിനെ തുടർന്ന് ആയിരുന്നു കണ്ണൂർ സ്വദേശിയായ പി.സി രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്. 2003 ഏപ്രിൽ 17ന് ആയിരുന്നു പരാതിക്കാരനും സ്ത്രീയും വിവാഹിതരായത്.
അഭിപ്രായവ്യത്യാസങ്ങൾ കാരണം വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല. 2011ൽ സ്ത്രീ ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് പോയി. പരാതിക്കാരൻ വിവാഹമോചനക്കേസ് ഫയൽ ചെയ്തതിനെ തുടർന്ന് സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിലേക്ക് തിരികെയെത്താൻ കഴിഞ്ഞില്ല. ഇഷ്ടത്തോടെയല്ല താൻ ഭർത്തൃവീട് ഉപേക്ഷിച്ച് പോന്നതെന്നും ഭർത്താവിന്റെ അമ്മ മോശമായി പെരുമാറിയതിനെ തുടർന്നാണെന്നും സ്ത്രീ പറഞ്ഞു.
പരാതിക്കാരന്റെ അമ്മയും സ്ത്രീയും തമ്മിൽ സുഖകരമല്ലാത്ത ബന്ധമായിരുന്നെന്നും ഇതിനിടയിൽ പരാതിക്കാരൻ ബലിയാടാകുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Couple divorce, Divorce