TRENDING:

US Elections 2020| ജോ ബൈഡന്‍റെ 'വില കൂടിയ' ആരാധകൻ; ഡോണാൾഡ് ട്രംപ് തോൽക്കുമെന്ന് പന്തയം വെച്ചിരിക്കുന്നത് പത്ത് കോടി രൂപക്ക്

Last Updated:

US Elections 2020| ബൈഡൻ വിജയിച്ചാൽ വാതുവയ്പുകാരനായ ഇദ്ദേഹത്തിന് മുടക്കിയ തുകക്കൊപ്പം അഞ്ചര കോടി രൂപ അധികമായി ലഭിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തിനിൽക്കെ ജോ ബൈഡന് പിന്തുണയുമായി യുകെയിൽ നിന്നും ഒരു കടുത്ത ആരാധകൻ. ജോ ബൈഡന്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ ഒരു മില്യൺ പൗണ്ടാണ് ഈ കട്ട ഫാൻ പന്തയം വെച്ചിരിക്കുന്നത്. ഇന്ത്യൻ തുക ഏകദേശം 9,65,28,670 രൂപ.
advertisement

തിരഞ്ഞെടുപ്പിൽ വാതുവയ്പ്പ് യുഎസിൽ നിയമ വിരുദ്ധമാണെങ്കിലും യുകെയിലെ നിയമപരമായ വാതുവയ്പ്പ് വിപണിക്ക് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂതാട്ടക്കാർക്ക് ഒരു വലിയ വിപണിയാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വാതുവയ്പ്പിന് കൂടിയാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 284 മില്യൺ ഡോളർ തുകയ്ക്കുള്ള വാതുവെപ്പ് നടന്നുകഴിഞ്ഞു എന്നാണ് വിലയിരുത്തൽ.

Also Read 'വ്യാഴവും സൂര്യനും അനുകൂലം'; ഡൊണാൾഡ് ട്രംപിന്‍റെ വിജയം സുനിശ്ചിതമെന്ന് ഇന്ത്യൻ ജ്യോതിഷി

advertisement

ജോ ബൈഡന് വേണ്ടി വലിയ തുകയിൽ ബെറ്റ് വെച്ച വ്യക്തിയുടെ ഐഡന്റിറ്റി അജ്ഞാതമാണ്. ലോകത്തിലെ ഏറ്റവും വലിയ നിയമപരമായ ഓൺലൈൻ വാതുവയ്പ്പ് കൈമാറ്റ പ്ലാറ്റ്ഫോം എന്നറിയപ്പെടുന്ന ദി ബെറ്റ്ഫെയർ എക്സ്ചേഞ്ചിലൂടെയാണ് അദ്ദേഹം പന്തയം വെച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബൈഡൻ വിജയിച്ചാൽ വാതുവയ്പുകാരനായ ഇദ്ദേഹത്തിന് മുടക്കിയ ഒരു മില്യൺ ഡോളറിനൊപ്പം 5,40,000 പൗണ്ട് കൂടി അധികമായി ലഭിക്കും. അതായത് ഏകദേശം അഞ്ചര കോടി ഇന്ത്യൻ രൂപ. ട്രംപ്-ബൈഡൻ തിരഞ്ഞെടുപ്പിൽ പന്തയങ്ങളിൽ ഇപ്പോൾ ലഭിച്ച 284 മില്യൺ ഡോളർ തുകയാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ ലഭിച്ച വാതുവെപ്പ് തുക. 2016ൽ നടന്ന ട്രംപ്-ക്ലിന്റൺ മൽസരത്തിൽ 199 മില്യൺ ഡോളറാണ് പന്തയ തുകയായി ലഭിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
US Elections 2020| ജോ ബൈഡന്‍റെ 'വില കൂടിയ' ആരാധകൻ; ഡോണാൾഡ് ട്രംപ് തോൽക്കുമെന്ന് പന്തയം വെച്ചിരിക്കുന്നത് പത്ത് കോടി രൂപക്ക്
Open in App
Home
Video
Impact Shorts
Web Stories