'വ്യാഴവും സൂര്യനും അനുകൂലം'; ഡൊണാൾഡ് ട്രംപിന്‍റെ വിജയം സുനിശ്ചിതമെന്ന് ഇന്ത്യൻ ജ്യോതിഷി
- Published by:user_49
Last Updated:
നക്ഷത്ര വിന്യാസങ്ങളുടെയും സൂര്യരാശിയും മറ്റും അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടിയാണ് ജ്യോതിഷി വിജയം പ്രവചിച്ചത്
അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനേക്കുള്ള അവസാന ഘട്ടത്തിലാണ്. ഡൊണാൾഡ് ട്രംപിന് വീണ്ടുമൊരു അവസരം ലഭിക്കുമോ അതോ ജോ ബിഡെൻ അമേരിക്കയുടെ പുതിയ പ്രസിഡന്‍റാകുമോ എന്നതാണ് ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
മത്സരം ഇഞ്ചോടിഞ്ച് മുറുകുമ്പോൾ ആര് ജയിക്കും എന്ന പറയാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് അവസാന ഘട്ടത്തിൽ മാറുന്നത്. എന്നാൽ ട്രംപിന് വിജയം ഉറപ്പാണെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ജ്യോതിഷി. രണ്ടാം തവണയും ട്രംപ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് ജ്യോതിഷി പറയുന്നു. നക്ഷത്ര വിന്യാസങ്ങളുടെയും സൂര്യരാശിയും മറ്റും അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടിയാണ് ജ്യോതിഷി വിജയം പ്രവചിച്ചത്.
advertisement
"ശ്രീ ഡൊണാൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണ ആവർത്തിക്കാൻ രാശി പ്രകാരം അദ്ദേഹത്തിന് മേൽക്കൈ നൽകുന്നു" ജ്യോതിഷി പ്രവചിക്കുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനം നിലനിർത്തുമെന്നും കുറഞ്ഞത് 4 ലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.
അതേസമയം, യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡൻറ് നോമിനി ജോ ബിഡന്‍ മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളായ വിസ്കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിൽ മുന്നിട്ടു നിൽക്കുന്നുവെന്ന് എസ്എസ്ആർഎസ് നടത്തിയ സിഎൻഎൻ വോട്ടെടുപ്പ് പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2020 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വ്യാഴവും സൂര്യനും അനുകൂലം'; ഡൊണാൾഡ് ട്രംപിന്‍റെ വിജയം സുനിശ്ചിതമെന്ന് ഇന്ത്യൻ ജ്യോതിഷി