TRENDING:

Pizza | പിസ വൈകിയതിന് പൊലീസിൽ പരാതിപ്പെട്ട് യുവാവ്; ഇത്തരം പരാതികൾ പറയാനല്ല എമർജൻസി നമ്പറെന്ന് പൊലീസ്

Last Updated:

നിസാര കാര്യങ്ങൾ പറയാൻ എമർജൻസി നമ്പറിൽ വിളിക്കുന്നവരുണ്ടെന്നും ഇതിൽ സമയം ചോദിക്കാൻ മാത്രമായി വിളിക്കുന്ന ഒരാൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത പിസ വൈകിയതിന് പൊലീസിൽ വിളിച്ച് പരാതി പറഞ്ഞ് യുവാവ്. ഇം​ഗ്ലണ്ടിലാണ് സംഭവം. എസെക്‌സ് പോലീസിന്റെ (Essex Police) സഹായം തേടിയാണ് 999 എന്ന എമർജൻസി നമ്പറിലേക്ക് (emergency number) ഇയാൾ വിളിച്ചത്. അരമണിക്കൂറോളം ഭക്ഷണത്തിനായി കാത്തിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്ന് യുവാവ് പരാതിപ്പെട്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
(പ്രതീകാത്മക ചിത്രം, Canva)
(പ്രതീകാത്മക ചിത്രം, Canva)
advertisement

പരാതി സത്യമാണോ അതോ ഇയാൾ തമാശ കളിക്കുകയായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ല. പക്ഷേ, പൊലീസിൽ വിളിച്ച് ഇത്തരം പരാതികളല്ല പറയേണ്ടതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ നിസാരമായ കാര്യങ്ങൾ പറയാൻ ചിലർ ഈ എമർജൻസി നമ്പറിൽ വിളിക്കാറുണ്ടെന്നും സമയം ചോദിക്കാൻ മാത്രം വിളിക്കുന്ന ഒരാൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് ആവശ്യമുള്ളപ്പോൾ മാത്രം എമർജൻസി നമ്പറിൽ വിളിച്ചാൽ മതിയെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

എന്തിനാണ് എമർജൻസി നമ്പർ നൽകിയിരിക്കുന്നത് എന്ന് മനസിലാക്കി അത്തരം പരാതികൾ പറയാൻ മാത്രം വിളിക്കുന്നത് കോൾ കൈകാര്യം ചെയ്യുന്നവരുടെ സമയം ലാഭിക്കുമെന്നും 999 എന്ന നമ്പറിലൂടെ ലഭിക്കുന്ന യഥാർത്ഥ പരാതികളോടും അടിയന്തര സാഹചര്യങ്ങളോടും പ്രതികരിക്കാൻ അവർക്ക് കഴിയുമെന്നും എസെക്‌സ് പോലീസിന്റെ കോൺടാക്‌റ്റ് മാനേജ്‌മെന്റ് ചീഫ് സൂപ്രണ്ട് സ്റ്റുവർട്ട് ഹൂപ്പർ പറഞ്ഞു. 999 എന്ന എമർജൻസി നമ്പർ അവസാനത്തെ ആശ്രയം മാത്രമായിരിക്കണമെന്നും അടിയന്തര പോലീസ് ഇടപെടൽ ആവശ്യമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാത്രം ആളുകൾ അത് ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

എസെക്‌സ് പോലീസിന്റെ കൺട്രോൾ റൂമിലെ 999 എന്ന ലൈഫ്‌ലൈൻ നമ്പറിലേക്കും 101 എന്ന നമ്പരിലേക്കും എല്ലാ ദിവസവും കോളുകൾ എത്താറുണ്ട്. അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യാം. പൊലീസ് ഇടപെടൽ ഉടൻ ആവശ്യമില്ലാത്ത കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 101 എന്ന നമ്പറിലേക്ക് വിളിക്കാം എന്നും പൊലീസ് അറിയിച്ചു.

പിസ വൈകിയ പരാതി എത്തിയ അതേ ദിവസം തന്നെ കൺട്രോൾ റൂമിലെ 999 എന്ന നമ്പറിലേക്ക് 987 കോളുകളും 101 എന്ന നമ്പറിലേക്ക് 500 കോളുകൾ വന്നിരുന്നു. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും കോളുകൾ എടുക്കാൻ ഏകദേശം 270 ജീവനക്കാരുണ്ടെന്നും പോലീസ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയിലും അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി ഒറ്റ നമ്പർ ഏർപ്പെടുത്തിയിരുന്നു. 112 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ എന്ത് അടിയന്തര സഹായവും ലഭിക്കും. 112 എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക് ബട്ടണിൽ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Pizza | പിസ വൈകിയതിന് പൊലീസിൽ പരാതിപ്പെട്ട് യുവാവ്; ഇത്തരം പരാതികൾ പറയാനല്ല എമർജൻസി നമ്പറെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories