കുടുംബത്തിനെതിരെ ആര് വന്നാലും തീർത്തേക്കണം, നിങ്ങൾ തന്നെ ധാരാളം, കുരക്കും പട്ടികൾ കുരയ്ക്കട്ടെ.. you can my dear , എന്നിങ്ങനെ ചിലർ സപ്പോർട്ട് പോസ്റ്റുമായി എത്തുമ്പോൾ ചിലർ ഉണ്ണിക്കെതിരെ കമ്മന്റുകൾ ഇടുകയാണ്. നിങ്ങളുടെ വികാരങ്ങൾ ഇങ്ങനെ പ്രകടിപ്പിക്കുന്നത് അൽപ്പം അപക്വമാണ്. നിങ്ങൾ പൊതുജനങ്ങളോട് വിശദീകരിച്ചതും പ്രകടിപ്പിച്ചതും നിങ്ങൾ ഒരു മാന്യനും നല്ല ഗുണങ്ങളുള്ള മനുഷ്യനുമാണെന്ന് തെളിയിക്കാൻ പര്യാപ്തമാണ്.
ബാലിശമായ ഒരു കാര്യം പോലെ ഇതുപോലുള്ള ഒന്നും പോസ്റ്റ് ചെയ്യരുത്. എന്നെ തെറ്റിദ്ധരിക്കരുത്, ഞാൻ നിങ്ങളുടെ കട്ട കട്ട ഫാൻ ആണ്. നിങ്ങൾ നിങ്ങളായിരിക്കുക, ബുദ്ധിപൂർവ്വം ഉപയോഗിക്കുമ്പോൾ വാക്കുകൾ എല്ലായ്പ്പോഴും ശക്തമാണ് എന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്.
advertisement
തന്റെ മാനേജറെ മർദിച്ചെന്ന മാനേജറുടെ ആരോപണത്തിനു പിന്നാലെ ഉണ്ണി മുകുന്ദനെതിരെ കടുത്ത വിമർശനങ്ങളും പ്രതികൂലമായ പ്രതികരണങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തുന്നത്. അതേസമയം മാനേജർ വിപിൻ കുമാർ ആരോപിക്കുന്നതുപോലെ ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും സിസിടിവി ഉള്ളെടുത്താണ് ഇതെല്ലാം നടന്നെതന്നുമാണ് ഉണ്ണി മുകുന്ദൻ വിഷയത്തിൽ പ്രതികരിച്ചത്.
വർഷങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന വ്യക്തി അപവാദ പ്രചരണം നടത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് താൻ ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലെ പ്രവർത്തികൾ വിപിന്റെ ഭാഗത്തു നിന്നുമുണ്ടായി. അതിന്റെ ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.