TRENDING:

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവവധു പ്രസവിച്ചു; കുഞ്ഞ് തന്റേതല്ലെന്ന് വരന്‍

Last Updated:

ഫെബ്രുവരി 24നാണ് വരന്റെ വിവാഹഘോഷയാത്ര ജസ്ര ഗ്രാമത്തില്‍ എത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ കുടുംബജീവിതം തുടങ്ങാനാണ് ഭൂരിഭാഗം ദമ്പതികളും സ്വപ്‌നം കാണുന്നത്. തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും നല്ല ജീവിതം ലഭ്യമാക്കണമെന്ന പ്രതീക്ഷയിലാണ് അവര്‍ തങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുന്നതും. എന്നാല്‍, ഉത്തര്‍പ്രദേശില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വളരെയധികം ആഡംബരത്തോടെയാണ് വിവാഹ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസം നവദമ്പതികള്‍ ഒരുമിച്ച് താമസിച്ചു. എന്നാല്‍, രണ്ടാംദിനം വധു ഒരു കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുമ്പോള്‍ അത് ആഘോഷിക്കുന്നതിന് പകരം ഇരു കുടുംബങ്ങളും തകര്‍ന്നിരിക്കുകയാണ്.
News18
News18
advertisement

ഫെബ്രുവരി 24നാണ് വരന്റെ വിവാഹഘോഷയാത്ര ജസ്ര ഗ്രാമത്തില്‍ എത്തിയത്. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തെ ആവേശത്തോടെ സ്വീകരിച്ചു. വിവാഹം ഗംഭീരമായ ആഘോഷങ്ങളോടെയാണ് പൂര്‍ത്തിയായത്. വധൂവരന്മാര്‍ പരസ്പരം വിവാഹമാലകള്‍ കൈമാറുകയും ചെയ്തു. രാത്രി വൈകിയാണ് വിവാഹ ആഘോഷങ്ങള്‍ പൂര്‍ത്തിയായത്. അടുത്ത ദിവസം ഇരുവരും ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തി.

നവവധുവിനെ വരന്റെ വീട്ടുകാര്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുകയും അതിഥികളും അയല്‍ക്കാരും ബന്ധുക്കളും പുതിയ വധുവിനെ കാണാന്‍ ഒത്തുകൂടുകയും ചെയ്തു. പരമ്പരാഗത മുഹ് ദിഖായ ചടങ്ങും നടന്നു.

advertisement

വഴിത്തിരിവ്

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന വധു വരന്റെ കുടുംബത്തിന് ചായ വിളമ്പി. എന്നാല്‍, വൈകുന്നേരമായപ്പോള്‍ വധുവിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. അത് പിന്നീട് നിലവിളിയോളമായി. തുടര്‍ന്ന് പരിഭ്രാന്തരായ വരന്റെ കുടുംബം വധുവിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ വധു ഗര്‍ഭിണിയാണെന്നും ഉടന്‍ പ്രസവിക്കുമെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ആ വിവരമറിഞ്ഞ് വരന്റെ വീട്ടുകാര്‍ ഞെട്ടിപ്പോയി. സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറിന് ശേഷം വധു ഒരു കുഞ്ഞിന് ജന്മം നല്‍കി.

advertisement

കുടുംബ വഴക്ക്

ഈ വാര്‍ത്ത വരന്റെ കുടുംബത്തില്‍ ഞെട്ടലുണ്ടാക്കി. വധു ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചെന്ന് ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ ദേഷ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരന്റെ അമ്മ വധുവിന്റെ അമ്മയോട് കയര്‍ത്തു. വരനും വധുവും വിവാഹത്തിന് മുമ്പ് കണ്ടുമുട്ടിയിരുന്നതായി വധുവിന്റെ മാതാപിതാക്കള്‍ അവകാശപ്പെട്ടു.

കഴിഞ്ഞ മേയ് മാസത്തില്‍ വിവാഹം നിശ്ചയിച്ചതാണെന്നും അതിന് ശേഷം ദമ്പതികള്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും വധുവിന്റെ പിതാവ് വിശദീകരിച്ചു. എന്നാല്‍ വരന്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. നാല് മാസം മുമ്പ് ഒക്ടോബറിലാണ് വിവാഹം നിശ്ചയിച്ചതെന്നും പെണ്‍കുട്ടിയെ ഭാര്യയായി സ്വീകരിക്കില്ലെന്നും വരന്‍ അറിയിച്ചു.

advertisement

വരന്റെ പിതാവും വധുവിനെ കുടുംബത്തിലേക്ക് സ്വീകരിക്കാന്‍ വിസമ്മതിച്ചു. വിവാഹത്തിന് ചെലവഴിച്ച പണം വേണ്ടെന്ന് പറഞ്ഞെങ്കിലും വിവാഹ സമയത്ത് കൈമാറിയ എല്ലാ സമ്മാനങ്ങളും സ്വത്തുക്കളും തിരികെ നല്‍കണമെന്ന് അവർ ആവശ്യപ്പെട്ടു. അത് തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍ വരന്റെ കുടുംബം സ്ത്രീധനം വാങ്ങി മകളെ ഉപേക്ഷിച്ചുവെന്ന് വധുവിന്റെ അമ്മ ആരോപിച്ചു. ''എന്റെ മകളെ സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചാല്‍ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. ഞങ്ങള്‍ തന്നെ കുട്ടിയെ വളര്‍ത്തും. എന്നാല്‍ അവള്‍ ഇപ്പോഴും വരന്റെ പേരാണ് പറയുന്നത്. അവന്‍ അവളെ സ്വീകരിച്ചില്ലെങ്കില്‍ അവള്‍ മരിക്കും'', അവർ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കം ഒരു ഗ്രാമപഞ്ചായത്ത് യോഗത്തിലെത്തി. അവര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് വധു കുട്ടിയുമായി അവളുടെ സ്വന്തം വീട്ടിലേക്ക് മടങ്ങി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവവധു പ്രസവിച്ചു; കുഞ്ഞ് തന്റേതല്ലെന്ന് വരന്‍
Open in App
Home
Video
Impact Shorts
Web Stories