TRENDING:

ഇന്ത്യ- പാക് മത്സരത്തിനിടെ 24 ക്യാരറ്റ് ഗോൾഡ് ഐഫോൺ നഷ്ടമായി; കിട്ടുന്നവർ തിരിച്ചുതരുക; സഹായം അഭ്യർത്ഥിച്ച് നടി ഉർവ്വശി റൗട്ടേല

Last Updated:

തന്റെ ഫോൺ നഷ്ടപ്പെട്ടു പോയിയെന്നും കിട്ടുന്നവർ ദയവായി തിരിച്ചേല്പിക്കണം എന്നും പറഞ്ഞ് ഉർവശി എക്‌സിൽ ഒരു കുറിപ്പ് പങ്കുവെച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരം കാണാൻ നിരവധി പേരാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയത്. ഇതിൽ നിരവധി സെലിബ്രിറ്റികൾ അടക്കം ഉണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കളി കാണാൻ എത്തിയ ബോളിവുഡ് നടിയുടെ ധർമ്മ സങ്കടമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്. തന്റെ സ്വർണ ഐഫോൺ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടി ഉർവശി റൗട്ടേല.
advertisement

advertisement

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് 24 കാരറ്റ് സ്വർണത്തിന്റെ ഫോൺ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി. ആര്‍ക്കെങ്കിലും ഫോണിനെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ ദയവായി സഹായിക്കണം. സഹായിക്കാന്‍ പറ്റുന്ന ആളുകളെ ടാഗ് ചെയ്യൂ.- എന്നാണ് ഉര്‍വശി കുറിച്ചത്.

Also read-തെന്നിന്ത്യന്‍ നായികമാരിൽ ഒന്നാമത് നയന്‍താര; രണ്ടാം സ്ഥാനത്ത് ഈ നായിക; മുൻനിരയിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനു പിന്നാലെ ഇത്രയും തിരക്കുള്ള സ്റ്റേഡിയത്തിൽ ഇത്ര വിലയുള്ള ഫോൺ നഷ്ടപ്പെട്ടാൽ അത് പോയതായിട്ട് കണക്കാക്കാനും ആരെങ്കിലും അത് വിറ്റ് കാണുമെന്നും ഉൾപ്പടെ രസകരമായ കമന്റുകളാണ് ഇതിന് വരുന്നത്. പരാതിയിൽ അഹമ്മദാബാദ് പൊലീസ് രം​ഗത്തെത്തിയിട്ടുണ്ട്. പോലീസിനു നൽകിയ പരാതിയുടെ പകർപ്പടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ത്യ- പാക് മത്സരത്തിനിടെ 24 ക്യാരറ്റ് ഗോൾഡ് ഐഫോൺ നഷ്ടമായി; കിട്ടുന്നവർ തിരിച്ചുതരുക; സഹായം അഭ്യർത്ഥിച്ച് നടി ഉർവ്വശി റൗട്ടേല
Open in App
Home
Video
Impact Shorts
Web Stories