തെന്നിന്ത്യന്‍ നായികമാരിൽ ഒന്നാമത് നയന്‍താര; രണ്ടാം സ്ഥാനത്ത് ഈ നായിക; മുൻനിരയിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്

Last Updated:
ബാഹുബലിയിലൂടെ അനുഷ്‌ക ഷെട്ടിയാണ് ഏറ്റവും ജനപ്രീതി ആദ്യം നേടിയത്.
1/8
 ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ നായികമാരിൽ ആരാണ് ജനപ്രീതിയില്‍ മുന്നിലുള്ളത് എന്നറിയുവാൻ ഏറെ കൗതുകമുള്ളവരാണ് ആരാധകർ. അതുകൊണ്ട് തന്നെ ഓരോ മാസവും ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിടാറുണ്ട്.

advertisement
2/8
 ഇങ്ങനെ ബാഹുബലിയിലൂടെ അനുഷ്‌ക ഷെട്ടിയാണ് ഏറ്റവും ജനപ്രീതി ആദ്യം നേടിയത്. പാന്‍ ഇന്ത്യന്‍ സ്റ്റാറായി അവര്‍ മാറിയിരുന്നു. ഇപ്പോഴിതാ സെപ്റ്റംബറില്‍ ജനപ്രീതിയില്‍ മുന്നിലുള്ള തെന്നിന്ത്യൻ സിനിമ നായികമാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

3/8
 ഈ പട്ടിക അനുസരിച്ച് ജനപ്രീതിയിലുള്ള തെന്നിന്ത്യന്‍ സിനിമാ നായികമാരില്‍ ഒന്നാം സ്ഥാനത്തുള്ളത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ജവാന്റെ റെക്കോര്‍ഡ് വിജയം നയന്‍താരയ്ക്ക് അനുകൂലമായിരിക്കുകയാണ്.

4/8
 ജവാൻ കൂടാതെ നയൻതാര നായികയായി ഇരൈവൻ എന്ന സിനിമയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ജയം രവി നായകനായി എത്തിയ ചിത്രമായ ഇരൈവനും നായിക എന്ന നിലയില്‍ നടി നയൻതാരയ്‍ക്ക് ഗുണകരമായി.

5/8
 പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് സാമന്തയാണ്. ശാകുന്തളം ബോക്‌സോഫീസില്‍ വന്‍ പരാജയമായി. എന്നാല്‍ ഖുഷിയിലൂടെ സാമന്ത വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്.

6/8
 സാമന്ത കരിയറില്‍ ബ്രേക്കെടുത്തിരിക്കുകയാണ്. ചികിത്സയ്ക്കായിട്ടാണ് ഇടവേളയെടുത്തത്. അതുകൊണ്ട് താരമൂല്യത്തില്‍ വരും വര്‍ഷത്തില്‍ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.

7/8
 മൂന്നാം സ്ഥാനത്ത് തൃഷയാണ്. പൊന്നിയിന്‍ സെല്‍വനില്‍ മികച്ച വേഷത്തില്‍ എത്തിയത് നടിക്ക് ഗുണകരമായിട്ടുണ്ട്. ദ റോഡാണ് തൃഷയുടേതായി പുറത്തെത്തിയ അവസാന ചിത്രം. വിജയ് നായകനാവുന്ന ലിയോയിലും തൃഷയാണ് നായിക.

8/8
 തമന്നയാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് കീര്‍ത്തി സുരേഷാണ്. തെലുങ്കിലും തമിഴിലും ഒരുപോലെ പ്രൊജക്ടുകളുമായി നടി സജീവമാണ്. സായ് പല്ലവി, ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസന്‍, അനുഷ്‌ക ഷെട്ടി എന്നിവരാണ് പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ

  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement