TRENDING:

'സ്വന്തം മക്കളെ പോലെ കരുതി സ്‌നേഹിച്ചതിന് പഠിപ്പിച്ചതിന് എല്ലാത്തിനും നന്ദിയുണ്ട്'; വിദ്യാര്‍ഥിയുടെ അമ്മ ടീച്ചറിന് അയച്ച കത്ത് പങ്കുവച്ച് മന്ത്രി

Last Updated:

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കിട്ടിയ അംഗീകാരം ആണിതെന്നും ഒരു അധ്യാപികയ്ക്ക് ഇതിനേക്കാള്‍ അംഗീകാരം എന്ത് വേണമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നന്ദി പ്രകടിപ്പിച്ച് കൊണ്ടു കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ അമ്മ ടീച്ചറിന് അയച്ച കത്ത് പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. അക്ഷരങ്ങള്‍ അറിയാതെ മൂന്നാം ക്ലാസിലേക്ക് എത്തിയ വിദ്യാര്‍ഥിയെ എല്ലാം പഠിപ്പിച്ച്, കൂടുതല്‍ അറിവുകള്‍ നല്‍കിയതിന് നന്ദി അറിയിച്ചാണ് വിദ്യാര്‍ഥിയുടെ അമ്മ ടീച്ചറിന് കത്തെഴുതിയത്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കിട്ടിയ അംഗീകാരം ആണിതെന്നും ഒരു അധ്യാപികയ്ക്ക് ഇതിനേക്കാള്‍ അംഗീകാരം എന്ത് വേണമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
advertisement

Also read-ഈ ദിവസം നമ്മൾ മറ്റ് 364 ദിവസങ്ങളിൽ എന്താണെന്ന് ഓർമ്മിപ്പിക്കുന്നു’ ഏപ്രില്‍ ഫൂള്‍ ദിവസം രമേശ് പിഷാരടി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കത്തിന്റെ പൂര്‍ണ രൂപം: ‘ടീച്ചറിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നേരിട്ട് പറഞ്ഞാല്‍ എനിക്ക് പറയാന്‍ കഴിയില്ല. കരയാനേ കഴിയൂ. കാരണം ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ ഇത്രയും ആക്കിയെടുത്തതിന്. ആദ്യമായിട്ട് നേഴ്‌സറിയില്‍ കൊണ്ടുവിടുന്ന ഒരു കുട്ടിയെ പോലെയാണ് അവന്‍ മൂന്നാം ക്ലാസിലേക്ക് വന്നത്. ഒന്നും വായിക്കാനോ, എഴുതാനോ അക്ഷരങ്ങള്‍ എല്ലാം മറന്നു പോയ അവസ്ഥയില്‍ ടീച്ചര്‍ എന്തായിരിക്കും പറയുന്നത് എന്ന ഒരു പേടി എനിക്കുണ്ടായിരുന്നു. എന്നാല്‍ ടീച്ചറിനെ അടുത്ത് അറിഞ്ഞപ്പോള്‍ എന്നെക്കാളും നല്ല ഒരു അമ്മയുടെ അടുത്തേക്ക് അയച്ച ഒരു സന്തോഷം ആയിരുന്നു എനിക്ക്. അവന്‍ എല്ലാത്തിനും സുരക്ഷിതമായ കൈകളിലേക്കാണ് ചെന്നത്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് ടീച്ചര്‍. സ്വന്തം മക്കളെ പോലെ കരുതി സ്‌നേഹിച്ചതിന്. എല്ലാം പഠിപ്പിച്ചതിന്. കൂടുതല്‍ അറിവുകള്‍ നല്‍കിയതിന്. ഇനിയും ടീച്ചറിന് ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ടീച്ചര്‍, കുടുംബം, കുട്ടികള്‍ ഉണ്ടാകും. ഒരുപാട് സ്‌നേഹത്തോടെ.’

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സ്വന്തം മക്കളെ പോലെ കരുതി സ്‌നേഹിച്ചതിന് പഠിപ്പിച്ചതിന് എല്ലാത്തിനും നന്ദിയുണ്ട്'; വിദ്യാര്‍ഥിയുടെ അമ്മ ടീച്ചറിന് അയച്ച കത്ത് പങ്കുവച്ച് മന്ത്രി
Open in App
Home
Video
Impact Shorts
Web Stories