ദൃശ്യങ്ങളില്‍ ഒരു സ്കൂള്‍ ബാഗുമായി നിലത്തിരിക്കുന്ന അധ്യാപകനെ കാണാം. തുടർന്ന് അദ്ദേഹത്തിന്റെ സൂക്ഷ്മമായ പരിശോധനയിൽ പാമ്പ് ബാഗിൽ നിന്ന് പുറത്തു വരുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. വിദ്യാർത്ഥിയുടെ പുസ്തകങ്ങൾ എല്ലാം ബാഗിൽ നിന്ന് നീക്കം ചെയ്ത് ബാഗ് കുടഞ്ഞ് പരിശോധിച്ചതിനിടയിൽ ആണ് പാമ്പ് പുറത്തുവന്നത്. ശേഷം പാമ്പ് ഇഴഞ്ഞ് പുറത്തു പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ താന്‍ പേടി കൊണ്ടാണ് ബാഗ് തുറന്നുനോക്കാതിരുന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
കരൺ വശിഷ്ഠ എന്ന ആളാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഷാജാപൂർ ജില്ലയിലെ ബഡോണി സ്‌കൂളിലാണ് സംഭവം. ഉമ രജക് എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്. സ്‌കൂൾ ബാഗ് തുറന്നപ്പോൾ തന്നെ ബാഗിനുള്ളിൽ എന്തോ ഉണ്ടെന്ന് ഉമയ്ക്ക് സംശയം തോന്നിയിരുന്നു. എന്തായാലും സംഭവത്തിൽ അധ്യാപകനും ക്ലാസിലെ വിദ്യാർത്ഥികൾക്കും അപകടമുണ്ടാകാതിരുന്നതാണ് വലിയ ആശ്വാസം.
also read : ക്ഷേത്രഭണ്ഡാരത്തിൽ പ്രണയലേഖനം; കാമുകനെ വിവാഹം ചെയ്യാൻ അനുഗ്രഹിക്കണമെന്ന പ്രാർത്ഥനയോടെ
അതേസമയം ഇതിന് സമാനമായ മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങളും ഈ അടുത്ത് പുറത്തുവന്നിരുന്നു. അതിൽ ഒരു ഷൂസിനുള്ളിൽ നിന്നും മൂർഖനെ കണ്ടെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയായിരുന്നു ആ വീഡിയോ പങ്കുവെച്ചത്. ഇതേതുടർന്ന് മഴക്കാലത്ത് ഇത്തരത്തിൽ പാമ്പുകൾ പതുങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്.
ഒരു വനിതാ രക്ഷാപ്രവർത്തക ഒരു വടി ഉപയോഗിച്ച് പാമ്പിനെ ഷൂസിൽ നിന്നും പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. ഷൂസിനുള്ളിൽ വടി ഇടുമ്പോൾ പാമ്പ് പുറത്തേക്ക് തല പൊക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു അത്. വടികൊണ്ട് ഷൂസിനുള്ളിൽ കുത്തിയതും മൂർഖൻ ആക്രമാസക്തമായി പുറത്തേക്ക് വന്ന് അവരെ ആക്രമിക്കാനുള്ള ഉദ്ദേശത്തോടെ അവരുടെ നേരെ ചീറ്റി. എന്നാൽ വളരെ സൂക്ഷിച്ച് മുൻകരുതലോടെ അവർ പാമ്പിനെ കൈകാര്യം ചെയ്യുന്നതും ഒടുവിൽ അതിനെ ചെരുപ്പിൽ നിന്ന് പുറത്തെടുക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഇത്തരം സംഭവങ്ങൾ എല്ലാവരുടെയും സുരക്ഷയ്ക്കായുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.