Love Letter | ക്ഷേത്രഭണ്ഡാരത്തിൽ പ്രണയലേഖനം; കാമുകനെ വിവാഹം ചെയ്യാൻ അനു​ഗ്രഹിക്കണമെന്ന പ്രാർത്ഥനയോടെ

Last Updated:

ഈ സംഭാവനപ്പെട്ടിയിൽ നിന്ന് മറ്റു രണ്ടു കത്തുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു കത്ത് ബംഗാളിയിലാണ്, മറ്റൊന്ന് മലയാളത്തിലാണ്.

പടിഞ്ഞാറൻ ഒഡീഷയിലെ (Odisha) നിരവധി ഭക്തർ ആരാധിക്കുന്ന ദേവിയാണ് സാംലേശ്വരി (Maa Samleswari). ഭക്തർ തങ്ങളുടെ സന്തോഷവും സങ്കടവുമെല്ലാം അമ്മയുടെ മുന്നിൽ പങ്കുവെയ്ക്കുന്നു. എന്നാൽ ഈ വർഷം, വിചിത്രമായ രീതിയിൽ ദേവിയോട് ആ​ഗ്രഹം അറിയിച്ച ഒരു വിശ്വാസിയുണ്ട്. ഈ വിശ്വാസിയുടെ രസകരമായ ഒരു പ്രവൃത്തി ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്.
തന്റെ കാമുകന് സന്തോഷകരമായ ജീവിതം ആശംസിച്ചുകൊണ്ടുള്ള വിശ്വാസിയുടെ കത്താണ് സംഭാവനപ്പെട്ടിയിൽ നിന്നും ക്ഷേത്ര ഭാരവാഹികൾക്ക് ലഭിച്ചത്. ഇരുവരും ഉടൻ വിവാഹിതരാകാൻ ആ​ഗ്രഹിക്കുന്നതായും ജീവിതകാലം മുഴുവൻ സന്തോഷമായിരിക്കാൻ അനുഗ്രഹിക്കണമെന്നും പ്രാർത്ഥിച്ചു കൊണ്ടുള്ളതാണ് കത്ത്.
ഭണ്ഡാരത്തിലെ പണം എണ്ണിനോക്കിയപ്പോഴാണ് കത്തുകൾ ലഭിച്ചത്. "ജയ് മാ സമലേയ്, ദേവീ, ദയവായി എന്റെ പ്രാർത്ഥന സ്വീകരിക്കൂ. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ അമ്മയുടെ അടുക്കൽ വന്നത്. എല്ലാവരുടെയും സമ്മതത്തോടെ ഞാൻ പ്രണയിക്കുന്ന രബീന്ദ്രനെ വിവാഹം കഴിക്കാൻ എന്നെ അനു​ഗ്രഹിക്കണം'', എന്നും കത്തിൽ പറയുന്നു.
advertisement
ഈ സംഭാവനപ്പെട്ടിയിൽ നിന്ന് മറ്റു രണ്ടു കത്തുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു കത്ത് ബംഗാളിയിലാണ്, മറ്റൊന്ന് മലയാളത്തിലാണ്. എന്നാൽ, അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല.
വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പ്രണയലേഖനം എഴുതുന്നതും അത് അവരുടെ ശരീരത്തിലേക്ക് എറിയുന്നതും ലൈംഗിക കുറ്റകൃത്യമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ 2011 ലെ ഒരു സംഭവത്തിൽ വാദം കേൾക്കവെയാണ് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. 45 വയസുള്ള സ്ത്രീയോട് മോശമായി പെരുമാറിയ പ്രതികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്ക് 54 വയസായിരുന്നു പ്രായം. വീട്ടമ്മയായ സ്ത്രീയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സെക്ഷൻ 354 പ്രകാരം ഒരു സ്ത്രീയെ പീഡിപ്പിക്കുന്ന കുറ്റകൃത്യത്തിന് രണ്ട് വർഷത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ലഭിക്കാവുന്ന കുറ്റമാണ്. ഈ കേസിൽ 54 വയസ്സുള്ള ഒരാൾ 45 വയസ്സുള്ള സ്ത്രീയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, ഇര വിവാഹിതയും ഒരു മകന്‍റെ അമ്മയുമാണ്. പ്രതി ഇരയ്ക്ക് ഒരു പ്രണയലേഖനം നൽകിയതായും ഇര പ്രണയലേഖനം വാങ്ങാൻ വിസമ്മതിച്ചതായും എഫ് ഐ ആറിൽ പറയുന്നു. എന്നാൽ കേസിൽ ഇരയായ സ്ത്രീ ഈ പ്രണയലേഖനം നിരസിച്ചതിന് ശേഷം, പ്രതി കത്ത് അവരുടെ ശരീരത്തിലേക്ക് എറിഞ്ഞ് 'ഞാൻ നിന്നെ പ്രണയിക്കുന്നു' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Love Letter | ക്ഷേത്രഭണ്ഡാരത്തിൽ പ്രണയലേഖനം; കാമുകനെ വിവാഹം ചെയ്യാൻ അനു​ഗ്രഹിക്കണമെന്ന പ്രാർത്ഥനയോടെ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement