TRENDING:

പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ഒന്നോടെ വിഴുങ്ങി രാജവെമ്പാല; വൈറൽ വീഡിയോ

Last Updated:

പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഒന്നോടെ അകത്താക്കുന്നതാണ് വീഡിയോ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജവെമ്പാലകൾ മറ്റു പാമ്പുകളെ ഭക്ഷണമാക്കാറുണ്ടെങ്കിലും പെരുമ്പാമ്പിനെ ഭക്ഷണമാക്കുന്ന അപൂർവമാണ്. എന്നാൽ പെരുമ്പാമ്പിനെ ഒന്നോടെ അകത്താക്കുന്ന വീഡിയോയാണ് ഇപ്പോൾ‌ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദി റിയൽടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അപൂർവ ദൃശ്യം പങ്കുവച്ചത്.
advertisement

പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഒന്നോടെ അകത്താക്കുന്നതാണ് വീഡിയോ. റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ഭക്ഷണമാക്കിയത്. ഇരുപതടി നീളത്തിൽ വരെ വളരുന്ന റെറ്റിക്യുലേറ്റഡ് പൈതൺ ഏത് പരിസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിക്കുന്നവയാണ്.

Also Read-ആനയ്ക്കൊപ്പം ‘ലക്കു‌ക്കെട്ട’ പാപ്പാനെയും എഴുന്നള്ളിച്ച് ക്ഷേത്ര സംഘാടകർ; പുലിവാല്‌ പിടിച്ച് നാട്ടുകാർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റു പെരുമ്പാമ്പുകളെ പോലെ തന്നെ വിഷമില്ലാത്ത ഇനമാണെങ്കിലും ഞൊടിയിടകൊണ്ട് ഇരയെ പിടിയിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഇവയ്ക്ക് കഴിയും. എന്നാല്‍ രാജവെമ്പാലയ്ക്ക് പാമ്പുകളാണ് പ്രധാനഭക്ഷണം. മൂർഖൻ അടക്കമുള്ള പാമ്പുകളെ ഭക്ഷണമാക്കുമെങ്കിലും ചേരയാണ് പ്രധാന ഇര. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. ഭക്ഷണലഭ്യത കുറയുന്നതാണ് ഇവ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ഒന്നോടെ വിഴുങ്ങി രാജവെമ്പാല; വൈറൽ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories