ആനയ്ക്കൊപ്പം 'ലക്കു‌ക്കെട്ട' പാപ്പാനെയും എഴുന്നള്ളിച്ച് ക്ഷേത്ര സംഘാടകർ; പുലിവാല്‌ പിടിച്ച് നാട്ടുകാർ

Last Updated:

അമിതമായി മദ്യപിച്ചതോടെ കാൽ നിലത്തുറയ്ക്കാതെയായി. പിന്നീട് കൂടെയുള്ള പാപ്പാനും നാട്ടുകാരും ചേർന്ന് ഒന്നാം പാപ്പാനെ താങ്ങി നടന്നാണ് എഴുന്നള്ളിപ്പ് പൂർത്തിയാക്കിയത്.

തൃശൂര്‍∙ മദ്യപിച്ച് ലക്കുക്കെട്ട പാപ്പാനെയും ആനയ്ക്കൊപ്പം എഴുന്നള്ളിപ്പിക്കേണ്ട അവസ്ഥയായിരുന്നു തൃശൂര്‍ പെരുമ്പിലാവ് പൊറവൂര്‍ ക്ഷേത്ര സംഘാടകർ. ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനിടെയായിരുന്നു സംഭവം.
ഉച്ചയൂണിന് പോയപ്പോള്‍ സമീപത്തെ ബാറില്‍നിന്നു പാപ്പാന്‍ മദ്യപ്പിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചതോടെ കാൽ നിലത്തുറയ്ക്കാതെയായി. പിന്നീട് കൂടെയുള്ള പാപ്പാനും നാട്ടുകാരും ചേർന്ന് ഒന്നാം പാപ്പാനെ താങ്ങി നടന്നാണ് എഴുന്നള്ളിപ്പ് പൂർത്തിയാക്കിയത്. പാതാക്കര ദേശം ശിവരാത്രി ആഘോഷ കമ്മിറ്റിക്കായി ഗുരുവായൂർ ദേവസ്വം ഗജേന്ദ്ര എന്ന ആനയുടെ ഒന്നാം പാപ്പാനായ ഉണ്ണികൃഷ്ണനാണ് (മോഹനൻ) മദ്യപിച്ച് ആനയെ എഴുന്നള്ളിച്ചത്.
advertisement
കുണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുമാണ് എഴുന്നള്ളിപ്പാരംഭിച്ചത്. എഴുന്നള്ളിപ്പ് തുടങ്ങി പാതാക്കര സെന്ററിൽ എത്തിയതോടെ പാപ്പാന് നിൽക്കാനോ നടക്കാനോ വയ്യാത്ത സ്ഥിതിയായി. ശിവക്ഷേത്രത്തിലെത്തിയതോടെ ഒന്നാം പാപ്പാനെ കസേരയിട്ട് ഇരുത്തി എഴുന്നള്ളിപ്പ് പൂർത്തിയാക്കി. ഇതിനിടെ കമ്മിറ്റിക്കാർ എഴുന്നള്ളിപ്പ് നിർത്തിവയ്ക്കുന്നതിനെപ്പറ്റിയും ആലോചിച്ചു. സംഘാടകർ അറിയിച്ചതിനെ തുടർന്ന് ദേവസ്വത്തിൽനിന്ന്‌ കൂടുതൽ പാപ്പാൻമാരും സ്ക്വാഡും എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആനയ്ക്കൊപ്പം 'ലക്കു‌ക്കെട്ട' പാപ്പാനെയും എഴുന്നള്ളിച്ച് ക്ഷേത്ര സംഘാടകർ; പുലിവാല്‌ പിടിച്ച് നാട്ടുകാർ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement