TRENDING:

'രാവിലെ ചായകുടിക്കാന്‍ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ! വീഡിയോ വൈറല്‍

Last Updated:

ഹെൽമറ്റും കോട്ടും ധരിച്ച് ബൈക്കിൽ പത്ര വിതരണത്തിന് ഇറങ്ങിയതായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപരന്മാർ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിൽ അധികവും സിനിമ താരങ്ങളോട് സാമ്യമുള്ള ആളുകളാകും. ഇപ്പോഴിതാ, അത്തരത്തിൽ  സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്ന മാനന്തവാടിയിൽ നിന്നുള്ള ഒരു വീഡിയോ കാണാം.
advertisement

ഫഹദ് ഫാസിലിന്റെ അപരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ബൈക്കിൽ പത്രം ഇടാൻ എത്തിയ യുവാവാണ് സൈബർ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റസ് സിനിമയിൽ ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിനോടാണ് അപരന് സാമ്യമുള്ളത്.

Also read-Sudev Nair | നടൻ സുദേവ് നായർ വിവാഹിതനായി

‘ഫഹദ് ഫാസിൽ. വയനാട് മാനന്തവാടിയിൽ പത്രമിടാനായി വന്ന ഫഹദ് മച്ചാൻ,’- എന്ന കുറിപ്പിലാണ് വിഡിയോ പ്രചരിക്കുന്നത്. ഹെൽമറ്റും കോട്ടും ധരിച്ച് ബൈക്കിൽ പത്ര വിതരണത്തിന് ഇറങ്ങിയതായിരുന്നു അപരൻ. കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ ആളാണ് ഫഹദിനെ തിരിച്ചറിഞ്ഞത്.

advertisement

ഫഹദ് ഫാസിലിനെ പോലെ തന്നെയുണ്ടെന്ന് വിഡിയോ എടുക്കുന്നയാൾ അപരനോട് പറയുന്നുണ്ട്. അപ്പോൾ ഒരു ചിരിയായിരുന്നു മറുപടി. പേര് ചോദിച്ചപ്പോൾ വിജേഷ് എന്നാണ് മറുപടി നൽകിയത്. ചിരി ഷമ്മിയെ പോലെ തന്നെയാണെന്നും പെട്ടെന്നു കണ്ടാൽ ഫഹദ് ആണെന്നു തോന്നുമെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇതെല്ലാം കേട്ട്, ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ടാക്കി വിജേഷ് മടങ്ങുകയായിരുന്നു. സിദ്ദിഖ് അസീസിയ എന്ന അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. രാവിലെ ചായകു‌ടിക്കാൻ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു നോക്കിയപ്പോ ഫഹദ്- എന്നായിരുന്നു ഒരാളുടെ കമന്റ്. ആദ്യം കണ്ടപ്പോ ഫഹദ് ഫാസിലിന്റെ ലൊക്കേഷനിൽ നിന്ന് എടുത്ത വല്ല വീഡിയോ ആണെന്ന് വിചാരിച്ചു എന്നാണ് മറ്റൊരാൾ കുറിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'രാവിലെ ചായകുടിക്കാന്‍ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ! വീഡിയോ വൈറല്‍
Open in App
Home
Video
Impact Shorts
Web Stories