മിയാമിയിലെ ഇന്ത്യൻ നദി ലഗൂണിന് ചുറ്റും ഈ രണ്ട് കടൻ ജീവികൾ ഓടുന്നത് ഗ്രേ വിൻസൺ എന്ന, ബീച്ച് സ്വദേശിയാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. രണ്ട് ജീവികളേയും സമുദ്രത്തിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ രണ്ടും ഒരുമിച്ച് നീന്തുന്നത് കാണുന്നത് ഇതാദ്യമായാണെന്ന് പലരും പോസ്‌റ്റിൽ കുറിച്ചു.
Also Read ഓൺലൈനിൽ ഓർഡർ ചെയ്തത് ഐഫോൺ 7; കിട്ടിയതോ കൈയിൽ ഒതുങ്ങാത്ത സാധനം, കണ്ണ് തള്ളി യുവാവ്
എൻബിസി മിയാമിക്ക് നൽകിയ അഭിമുഖത്തിൽ വിൻസൺ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചു. '' കൊമ്പൻ സ്രാവുകളേയും മുതലകളേയും ഇതിന് മുമ്പും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എൻ്റെ അറിവിൽ ഇത് ആദ്യമായാണ് ഇവയെ ഒരുമിച്ച് കാണുന്നത്'' അദ്ദേഹം പറഞ്ഞു. വെറോ ബീച്ച് സ്വദേശിയാണ് വിൻസൺ. താൻ നദിയിൽ നീന്തുകയും ബോട്ടിംഗ് നടത്തുകയും ചെയ്യാറുണ്ട്, എന്നാൽ നദിക്ക് മുകളിലെ പാലത്തിലൂടെ നടക്കുമ്പോഴാണ് ഈ അപൂർവ്വ കാഴ്‌ച കണ്ടത്, അപ്പോൾ തന്നെ ആത് ചിത്രീകരിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
advertisement
Also Read സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാൽ അപ്പോൾ മയങ്ങി വീഴും; അപൂർവ രോഗവുമായി യുവതി
അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പങ്കിട്ടത്. '' ഇന്ത്യൻ നദിയിൽ ഒരു കൊമ്പൻ സ്രാവും മുതലയും ഒരുമിച്ച് നീന്തുന്നത് എല്ലാദിവസവും കാണാൻ കഴിയില്ല'' എന്ന അടിക്കുറിപ്പിലാണ് ഗ്രേ വിൻസൺ തന്റെ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
വേഗത്തിൽ നീന്തുന്ന മുതലയെ വീഡിയോയിൽ വളരെ വ്യക്തമായി കാണാം. എന്നാൽ കൊമ്പൻ സ്രാവിനെ അത്ര വ്യക്തമായി കാണാൻ കഴിയില്ല. എന്നിരുന്നാലും രണ്ടുപേരും അടുത്തടുത്ത് നിന്നാണ് നീന്തുന്നത്. കരയ്‌ക്കടുത്ത്, വെള്ളത്തിനടിയിലായി ഒളിച്ചിരിക്കുന്ന കടൻ പശുവിന്റെ ആറ് സെക്കൻഡ് വീഡിയോയും അദ്ദേഹം പങ്കിട്ടിട്ടുണ്ട്. കടൽ പഴുവിന്റെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്നെങ്കിലും മൃഗങ്ങൾ സുരക്ഷിതരായി രക്ഷപ്പെട്ടെന്ന് എൻബിസിയുടെ റിപ്പോർട്ട് പറയുന്നു.
ഗ്രേ വിൻസന്റെപോസ്‌റ്റിന് ഇതുവരെ 1000-ൽ അധികം ഷെയറുകൾ ഉണ്ട്. ''ഫ്ലോറിഡയിൽ മാത്രമേ ഒരു സ്രാവും മുതലയും ചിൽ ചെയ്യുന്നത് കാണൂ'' എന്ന് തമാശയായി ഒരു യൂസർ പോസ്‌റ്റിന് ചുവടെ കമന്റ് ചെയ്‌തിട്ടുണ്ട്. 'അവർ മത്സരത്തിലാണെന്ന് മറ്റൊരു കമന്റ് കാണാം. ഈ വീഡിയോ വളരെ അത്‌ഭുതകരമായിരിക്കുന്നുവെന്ന് പലരും പറഞ്ഞു. പോസ്‌റ്റ് ഇതിനോടകം തന്നെ നിരവധി പേർ പങ്കിടുകയും ചെയ്‌തു.
ഫ്ലോറിഡ സർവ്വകലാശാലയുടെ കണക്കനുസരിച്ച് ഇന്ത്യൻ റിവർ ലഗൂൺ കൊമ്പൻ സ്രാവുകളുടെ ഒരു കേന്ദ്രമാണ്. അവ വളർന്നു കഴിഞ്ഞാൽ (ഏകദേശം 9 വയസ്സ് ആയാൽ) കടൽത്തീരത്ത് നിന്നും മുതിർന്ന ആവാസ വ്യവസ്ഥയിലേക്ക് മാറുന്നു.