TRENDING:

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്ന് പ്രവചിച്ച ചൈനീസ് പ്രൊഫസറുടെ വീഡിയോ വൈറലാകുന്നു

Last Updated:

ഈ യുദ്ധം ലോകക്രമത്തെ തന്നെ എന്നെന്നേക്കുമായി മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീജിംഗ്: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്ന് പ്രവചിച്ച പ്രൊഫസർ ഷുക്വിൻ ജിയാങ്ങിന്റെ വീഡിയോകൾ ലോകമെങ്ങും വലിയ ചർച്ചയാവുകയാണ്. 2024-ൽ അദ്ദേഹം നടത്തിയ മൂന്ന് പ്രധാന പ്രവചനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം യാഥാർത്ഥ്യമായതോടെയാണ് 'ചൈനീസ് നോസ്ട്രഡാമസ്' എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്. ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവും ഇറാനുമായുള്ള യുദ്ധവുമാണ് അദ്ദേഹം കൃത്യമായി മുൻകൂട്ടി പറഞ്ഞത്.
News18
News18
advertisement

ബീജിംഗിൽ തത്വശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്ന ചൈനീസ്-കനേഡിയൻ അധ്യാപകനായ ഇദ്ദേഹം ലോകപ്രശസ്തമായ യേൽ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. തന്റെ 'പ്രെഡിക്റ്റീവ് ഹിസ്റ്ററി' എന്ന യൂട്യൂബ് ചാനലിലൂടെ ലോകകാര്യങ്ങൾ വിശകലനം ചെയ്യുന്ന ജിയാങ്ങ്, ഐസക് അസിമോവിന്റെ നോവലുകളിലെ 'സൈക്കോ ഹിസ്റ്ററി' എന്ന സങ്കൽപ്പത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രവചനങ്ങൾ നടത്തുന്നത്. ചരിത്രത്തിലെ ആവർത്തനങ്ങളും ജിയോപൊളിറ്റിക്കൽ തന്ത്രങ്ങളും അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഭാവി സംഭവങ്ങൾ വിലയിരുത്തുന്നത്.

അമേരിക്കയുടെ തിരിച്ചടിക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ ദുർഘടമായ പർവതനിരകളും നീളമേറിയ സപ്ലൈ ലൈനുകളും കാരണം അവിടെ ദീർഘകാലം അധിനിവേശം നടത്തുന്നത് അമേരിക്കയ്ക്ക് അസാധ്യമായിരിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. കൂടാതെ കഴിഞ്ഞ 20 വർഷമായി ഇറാൻ ഈയൊരു സംഘർഷത്തിനായി തയ്യാറെടുക്കുകയാണെന്നും, മുൻപ് നടന്ന ചുരുങ്ങിയ കാലത്തെ യുദ്ധത്തിലൂടെ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണ ശേഷിയെക്കുറിച്ച് അവർ കൃത്യമായ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഹൂതികൾ, ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ശക്തമായ പ്രോക്സി ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ യുദ്ധതന്ത്രങ്ങൾ കൃത്യമായി അറിയാമെന്നും അമേരിക്കൻ സാമ്രാജ്യത്തെ തകർക്കാൻ അവർക്ക് വ്യക്തമായ പ്ലാൻ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുരാതന ഗ്രീസിലെ ഏഥൻസ് സൈന്യം നടത്തിയ സിസിലിയൻ പര്യവേഷണം എപ്രകാരം ദുരന്തത്തിൽ അവസാനിച്ചോ, അതുപോലെ ഒന്നായിരിക്കും അമേരിക്കയുടെ ഇറാൻ അധിനിവേശമെന്ന് ജിയാങ്ങ് മുന്നറിയിപ്പ് നൽകുന്നു. ഈ യുദ്ധം ലോകക്രമത്തെ തന്നെ എന്നെന്നേക്കുമായി മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്ന് പ്രവചിച്ച ചൈനീസ് പ്രൊഫസറുടെ വീഡിയോ വൈറലാകുന്നു
Open in App
Home
Video
Impact Shorts
Web Stories