മെയ് 24ന് ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് കഴുകന് വെള്ളം ഒഴിച്ച് കൊടുത്ത് സഹായിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോ ട്വിറ്റർ ഉപയോക്താവ് ബ്യൂട്ടൻബീഡൻ പോസ്റ്റ് ചെയ്തു. 20 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഒരു ഹൈവേയിൽ ചിത്രീകരിച്ചതാണ്. വീഡിയോ പകർത്തിയിരിക്കുന്നത് ഒരു യുവതിയാണെന്ന് വീഡിയോയിൽ കേൾക്കുന്ന ശബ്ദത്തിലൂടെ തിരിച്ചറിയാം. രണ്ട് യുവാക്കൾ കഴുകന്റെ അരികിലിരുന്നാണ് കഴുകന് വെള്ളം കൊടുക്കുന്നത്.
Thirsty eagle..
advertisement
ട്വിറ്ററിൽ നിരവധി പേർ യുവാക്കളുടെ സൽകർമ്മത്തെ വിലമതിക്കുകയും കഴുകനോട് കാണിച്ച കരുതലിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ട്വീറ്റിന് ഇതിനോടകം 52,000 ത്തിലധികം വ്യൂസ് ലഭിച്ചു. വെറും 24 മണിക്കൂറിനുള്ളിൽ 4,200ലധികം ലൈക്കുകളും നേടി. ഭൂരിഭാഗം ആളുകളും യുവാക്കളുടെ പ്രവൃത്തിയെ പ്രശംസിച്ചപ്പോൾ ചിലർ പക്ഷിക്ക് വോഡ്കയാണോ ഒഴിച്ച് നൽകുന്നതെന്ന് തമാശരൂപേണ പ്രതികരിച്ചു.
'പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് ഒരു അപമാനമാണ്'; ബി ഗോപാലകൃഷ്ണൻ
മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുന്നയാളുടെ വീഡിയോ അടുത്തിടെ ട്വിറ്ററിൽ വൈറലായിരുന്നു. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വീഡിയോ ആദ്യമായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വീണ്ടും ഷെയർ ചെയ്തതിനെ തുടർന്നാണ് വീഡിയോ വീണ്ടും വൈറലായി മാറിയത്.
17 സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോ ക്ലിപ്പിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പാമ്പിന് പ്ലാസ്റ്റിക് കുപ്പിലാണ് വെള്ളം കൊടുക്കുന്നത്. സൗമ്യനായി മൂർഖനെ തലയിൽ തൊട്ട് കുപ്പിയോട് അടുപ്പിച്ചാണ് ഇദ്ദേഹം വെള്ളം കൊടുക്കുന്നത്. ദാഹം ഉണ്ടെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ പാമ്പ് വെള്ളം വേഗത്തിൽ കുടിക്കുകയും ചെയ്യുന്നുണ്ട്.
Explained | മെയ് 26ന് അപൂർവ ആകാശ പ്രതിഭാസം, സൂപ്പർമൂണും പൂർണചന്ദ്രഗ്രഹണവും ഒന്നിച്ച് സംഭവിക്കുന്നു
'സ്നേഹവും വെള്ളവും ജീവിതത്തിലെ രണ്ട് പ്രധാന ചേരുവകകൾ' ആണെന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ട്വിറ്ററിൽ വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തത്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ഏകദേശം 9,000 പേർ വീഡിയോ കണ്ടു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഒരു പാമ്പിന്റെ അടുക്കൽ ഇരുന്ന് വെള്ളം കൊടുക്കാൻ ഇത്രയധികം ധൈര്യവും അനുകമ്പയും കാണിച്ചതിന് നിരവധി ട്വിറ്റർ ഉപഭോക്താക്കൾ വനം വകുപ്പ് ഉദ്യോഗസ്ഥനെ പ്രശംസിച്ചു. എന്നാൽ, പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ പാമ്പുകളോട് അടുക്കരുതെന്ന മുന്നറിയിപ്പ് കൂടി വീഡിയോയിൽ ഉണ്ടായിരിക്കേണ്ടിയിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു.
Keywords: Eagle, Twitter, Viral video, കഴുകൻ, ട്വിറ്റർ, വൈറൽ വീഡിയോ
