Explained | മെയ് 26ന് അപൂർവ ആകാശ പ്രതിഭാസം, സൂപ്പർമൂണും പൂർണചന്ദ്രഗ്രഹണവും ഒന്നിച്ച് സംഭവിക്കുന്നു

Last Updated:

സെൻട്രൽ ഡേലൈറ്റ് ടൈം പ്രകാരം ബുധനാഴ്ച രാവിലെ 6:13-ന് അഥവാ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം വൈകുന്നേരം നാലു മണിയോടെ ആയിരിക്കും ചന്ദ്രൻ ഭൂമിയുടെ നേരെ എതിർവശത്തെത്തുക.

super moon
super moon
മെയ് 26ന് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള സ്ഥാനത്തെത്തും. അതിനാൽ, ഏറ്റവും സമീപത്ത് വലുപ്പം കൂടിയ നിലയിലാകും പൂർണചന്ദ്രനെ കാണാൻ കഴിയുക. ഇതിനെ 'സൂപ്പർമൂൺ' എന്നും പറയാറുണ്ട്. എന്നാൽ, ഇതേ ദിവസം പൂർണ ചന്ദ്രഗ്രഹണവും സംഭവിക്കും. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് പൂർണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. സൂപ്പർമൂണും പൂർണ ചന്ദ്രഗ്രഹണവും ഒരേ ദിവസം സംഭവിക്കുന്ന അപൂർവത ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷമാണ് ഉണ്ടാകുന്നത്.
എന്താണ് സൂപ്പർമൂൺ?
ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടേതിന് ഏറ്റവും സമീപത്തെത്തുന്ന സമയത്ത് ദൃശ്യമാകുന്ന പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. ഭൂമിയ്ക്ക് ചുറ്റും ചന്ദ്രൻ പരിക്രമണം ചെയ്യുന്നതിനിടയിൽ ഭൂമിയോട് ഏറ്റവും അടുത്തുള്ളതും ഏറ്റവും അകലമുള്ളതുമായ രണ്ട് സ്ഥാനങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകാറുണ്ട്. ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്തെ പെരിജി എന്നാണ് വിളിക്കുക. അത് ഭൂമിയിൽ നിന്ന് ഏതാണ്ട് 3,60,000 കിലോമീറ്റർ അകലെയാണ്. എന്നാൽ, ഭൂമിയോട് ഏറ്റവും അകന്ന സ്ഥാനത്തെ അപോജി എന്ന് വിളിക്കുന്നു. ഭൂമിയിൽ നിന്ന് ഏതാണ്ട് 4,05,000 കിലോമീറ്റർ അകലെയാണ് ഈ സ്ഥാനം.
advertisement
ഭൂമിയും ചന്ദ്രനും തമ്മിൽ ഏറ്റവും അകലം കുറഞ്ഞ സ്ഥാനത്തു വെച്ച് ദൃശ്യമാകുന്ന പൂർണചന്ദ്രന് സാധാരണ ദിവസങ്ങളിലെ ചന്ദ്രനേക്കാൾ വലിപ്പം തോന്നിക്കും. നാസയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 1979-ൽ റിച്ചാർഡ് നോൾ എന്ന വ്യക്തിയാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ സൂപ്പർമൂൺ എന്ന വാക്ക് ഉപയോഗിച്ചത്.
advertisement
മെയ് 26ന്റെ പ്രത്യേകത എന്താണ്?
രണ്ട് ആകാശപ്രതിഭാസങ്ങൾ ഒന്നിച്ച് സംഭവിക്കുന്നു എന്നതാണ് ഈ വർഷം മെയ് 26ന്റെ പ്രത്യേകത. ഒന്ന് സൂപ്പർമൂണും മറ്റൊന്ന് പൂർണ ചന്ദ്രഗ്രഹണവുമാണ്. ഭൂമിക്ക് എതിർവശങ്ങളിലായി സൂര്യനും ചന്ദ്രനും എത്തുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് പൂർണ ചന്ദ്രഗ്രഹണം. ഗ്രഹണം മൂലം ചന്ദ്രൻ കടുംചുവപ്പ് നിറത്തിലാകും ദൃശ്യമാവുക. ഇതിനെ ബ്ലഡ്മൂൺ എന്നും വിളിക്കാറുണ്ട്. പൂർണചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യപ്രകാശത്തെ മറയ്ക്കുന്നുണ്ടെങ്കിലും കുറേ പ്രകാശം ചന്ദ്രനിൽ വീഴും. ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള ഈ പ്രകാശമാണ് ബ്ലഡ്മൂൺ പ്രതിഭാസത്തിനു വഴിയൊരുക്കുന്നത്.
advertisement
സെൻട്രൽ ഡേലൈറ്റ് ടൈം പ്രകാരം ബുധനാഴ്ച രാവിലെ 6:13-ന് അഥവാ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം വൈകുന്നേരം നാലു മണിയോടെ ആയിരിക്കും ചന്ദ്രൻ ഭൂമിയുടെ നേരെ എതിർവശത്തെത്തുക. അപ്പോൾ പൂർണചന്ദ്രനെ കൂടുതൽ പ്രഭയോടെ കാണാൻ കഴിയും. ആകാശം തെളിഞ്ഞതാണെങ്കിൽ രാത്രി മുഴുവൻ ലോകത്തെമ്പാടുമുള്ള നിരീക്ഷകർക്ക് സൂപ്പർമൂൺ കാണാനാകും. എന്നാൽ, ചന്ദ്രഗ്രഹണം കാണാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാമെന്ന് നാസ അറിയിക്കുന്നു. ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യ, നേപ്പാൾ, പശ്ചിമ ചൈന, മംഗോളിയ, കിഴക്കൻ റഷ്യ എന്നിവിടങ്ങളിൽ ചന്ദ്രോദയ സമയം മുതൽ കാണാൻ കഴിയും.
advertisement
Keywords: Supermoon, Full Moon, Lunar Eclipse, NASA, Moon, Bloodmoon, സൂപ്പർമൂൺ, പൂർണചന്ദ്രൻ, ചന്ദ്രഗ്രഹണം, നാസ, ചന്ദ്രൻ, ബ്ലഡ്മൂൺ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | മെയ് 26ന് അപൂർവ ആകാശ പ്രതിഭാസം, സൂപ്പർമൂണും പൂർണചന്ദ്രഗ്രഹണവും ഒന്നിച്ച് സംഭവിക്കുന്നു
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement