വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്‌റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റിൽ തന്നെ ഇരുന്നു.
Also Read ഒരു കിലോ പഴത്തിന് 3300 രൂപ; ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്
advertisement
യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് കുരങ്ങച്ചാരുടെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
Also Read മരണം കവർന്നെടുത്ത പ്രിയപ്പെട്ടൊരാളെ വീണ്ടും സന്ദർശിക്കാൻ കഴിഞ്ഞാലോ? തരംഗമായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ
ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് അതിന് സ്റ്റേഷന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.