സോള്‍: ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ് (45 ഡോളര്‍). ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളര്‍ (ഏകദേശം 5,190 രൂപയോളം), ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളര്‍( 7,414 രൂപയോളം) ആണ് വില.
രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തരകൊറിയയുടെ പരമോന്നത നേതാവായ കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ആശങ്ക അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് 19 മഹാമാരി മൂലം അതിര്‍ത്തികള്‍ അടച്ചിട്ടതും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം വന്‍ കൃഷിനാശമുണ്ടായത് ധാന്യ ഉത്പാദനത്തെ ബാധിച്ചെന്നും ക്ഷാമം നേരിടുന്നതായും കിം പറഞ്ഞു.
വളം നിര്‍മ്മാണത്തിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്കാന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഉത്തര കൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്.
അതേസമയം ഉത്തര കൊറിയയില്‍ ഒരു കേവിഡ് കേസുകള്‍ പോലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയിരുന്നു. 1990 ല്‍ ഉത്തരകൊറിയയില്‍ ഉണ്ടായ ഭക്ഷ്യക്ഷാമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടമായിരുന്നു.
ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കിം ആവശ്യപ്പെട്ടു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ഉത്തര കൊറിയ പ്രതിസന്ധിയില്‍ നിന്ന് മറിക്കടക്കുമെന്നതിന് വ്യക്തതയില്ല. രാജ്യത്ത് ഉത്പാദനമില്ലാത്ത് ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെയാണ് ഉത്തര കൊറിയ ആശ്രയിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.