TRENDING:

പ്രേതമോ, അന്യഗ്രഹ ജീവിയോ? ഈ കാഴ്ച വിദേശത്തേതല്ല; വീഡിയോ വൈറൽ

Last Updated:

വീഡിയോയിൽ റോഡിലൂടെ നടന്നു നീങ്ങുന്നത് പ്രേതമോ, അന്യഗ്രഹജീവിയോ, അതോ മറ്റെന്തെങ്കിലുമോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങൾ പ്രേതത്തെ വിശ്വസിക്കുന്നുണ്ടോ? അല്ലെങ്കിൽ ഫാന്റസി സിനിമകളിൽ പറയുന്ന വിധമുള്ള അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തും എന്ന് ചിന്തിക്കുന്നുണ്ടോ? പെട്ടെന്നൊരു ദിവസം ഇതിൽ ഏതെങ്കിലുമൊന്ന് നിങ്ങളുടെ കൺമുമ്പിൽ വന്നു പെട്ടാലുള്ള അവസ്ഥയെന്താവും?
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

പ്രേതങ്ങളെ കണ്ട് ഭയന്നും നിലവിളിച്ചു കൊണ്ടും ഓടുന്ന കഥാപാത്രങ്ങൾ സ്‌ക്രീനിങ്ങിൽ ഒരുപക്ഷെ നിങ്ങൾ കണ്ടിരിക്കും. ഏലിയൻസ് എന്നാൽ കൂട്ടുകാരെപ്പോലെയാവും എന്നുമാണ് പൊതുവെയുള്ള ധാരണ.

എന്നാലിതാ പ്രേതമാണോ അതോ അന്യഗ്രഹ ജീവിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ജീവജാലം ഒരാളുടെ കണ്മുന്നിൽ വന്നിരിക്കുന്നു. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവം വിദേശത്തല്ല, ജാർഖണ്ഡിലെ ഹസാരിബാഗ് എന്ന സ്ഥലത്താണ്. ഇവിടെ പാലം കടക്കുന്ന ഇടത്താണ് ഈ ജീവി പ്രത്യക്ഷപ്പെട്ടത്. തീരെ മെലിഞ്ഞ് മനുഷ്യന്റേതു പോലെയുള്ള രൂപമാണ്. ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ആ രൂപം കാണാം. ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കി നടന്നു നീങ്ങുന്നതായാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.

advertisement

സാധാരണ പ്രേത കഥകളിലെ പ്രേതങ്ങൾ ക്യാമറയിൽ തെളിയാറില്ലല്ലോ, അല്ലേ?

അതുമല്ല, ഇത് രണ്ടിലും പെടാത്ത മറ്റെന്തെങ്കിലുമാണോ ആ രൂപം എന്നും വീരൽ ചോദിക്കുന്നു. (വീഡിയോ ചുവടെ)

ഒട്ടേറെപ്പേർ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും കാര്യം ഗൗരവമായി എടുത്തിട്ടില്ല എന്ന് വ്യക്തം. 'ആ രൂപത്തോടു മാസ്ക് ധരിക്കാൻ പറയൂ', 'തന്റെയടുത്തും മീഡിയ എത്തിയ സന്തോഷത്തിലാവുമത്' എന്നിങ്ങനെ പോകുന്നു കമെന്റുകൾ.

advertisement

Also read: ഝാൻസിയിലെ ജിം തനിയെ പ്രവർത്തിച്ചു; പ്രേതമുണ്ടെന്ന് കേട്ട് എത്തിയ പൊലീസ് കണ്ടത്!

ഝാൻസി: ജിംനേഷ്യത്തിലെ ഒരു യന്ത്രം തനിയെ പ്രവർത്തിക്കുന്നുവെന്ന വിവരം വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ തുറസായ സ്ഥലത്ത് പ്രവർത്തിക്കുന്ന ജിമ്മിലാണ് ഈ അത്ഭുത പ്രവർത്തി. ജിമ്മിലെ ഷോള്‍ഡര്‍ പ്രസ് യന്ത്രമാണ് തനിയെ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഫിറ്റ്സ് പ്രേമിയായ പ്രേതമാണോ ഇതിന് പിന്നിലെന്ന ചർച്ചയും വ്യാപകമായി. സംഭവത്തിന്‍റെ വീഡിയോ കാട്ടുതീ പോലെ പ്രചരിച്ചതോടെ പൊലീസ് അന്വേഷിക്കാനായി എത്തി. പൊലീസ് എത്തിയപ്പോഴും യന്ത്രം നിർത്താതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതുകൊണ്ട് പൊലീസ് സംഘം ചെറുതായൊന്ന് പരുങ്ങി. 2020 ജൂണിലായിരുന്നു ഈ സംഭവം.

advertisement

എന്നാൽ രണ്ടു പൊലീസുകാർ യന്ത്രത്തിന്‍റെ സമീപമെത്തി പരിശോധിച്ചതോടെ കള്ളി വെളിച്ചത്തായി. പ്രേതവും ഭൂതവുമൊന്നുമല്ലായിരുന്നു. ജിമ്മിൽ കടന്നുകൂടിയ ആരോ യന്ത്രത്തിന് പരിധിയിൽ കൂടുതൽ ഗ്രീസ് ഇട്ടുനൽകിയതോടെയാണ് അത് നിർത്താതെ പ്രവർത്തിക്കാൻ തുടങ്ങിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A viral video is showing a ghost-like living being walking around a bridge crossing in Jharkhand

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രേതമോ, അന്യഗ്രഹ ജീവിയോ? ഈ കാഴ്ച വിദേശത്തേതല്ല; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories