ഝാൻസിയിലെ ജിം തനിയെ പ്രവർത്തിച്ചു; പ്രേതമുണ്ടെന്ന് കേട്ട് എത്തിയ പൊലീസ് കണ്ടത്!
- Published by:Anuraj GR
- news18-malayalam
Last Updated:
പൊലീസ് എത്തിയപ്പോഴും യന്ത്രം നിർത്താതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതുകൊണ്ട് പൊലീസ് സംഘം ചെറുതായൊന്ന് പരുങ്ങി.
ഛാന്‍സി: ജിംനേഷ്യത്തിലെ ഒരു യന്ത്രം തനിയെ പ്രവർത്തിക്കുന്നുവെന്ന വിവരം വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ തുറസായ സ്ഥലത്ത് പ്രവർത്തിക്കുന്ന ജിമ്മിലാണ് ഈ അത്ഭുത പ്രവർത്തി. ജിമ്മിലെ ഷോള്‍ഡര്‍ പ്രസ് യന്ത്രമാണ് തനിയെ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഫിറ്റ്സ് പ്രേമിയായ പ്രേതമാണോ ഇതിന് പിന്നിലെന്ന ചർച്ചയും വ്യാപകമായി. സംഭവത്തിന്‍റെ വീഡിയോ കാട്ടുതീ പോലെ പ്രചരിച്ചതോടെ പൊലീസ് അന്വേഷിക്കാനായി എത്തി. പൊലീസ് എത്തിയപ്പോഴും യന്ത്രം നിർത്താതെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതുകൊണ്ട് പൊലീസ് സംഘം ചെറുതായൊന്ന് പരുങ്ങി.
എന്നാൽ രണ്ടു പൊലീസുകാർ യന്ത്രത്തിന്‍റെ സമീപമെത്തി പരിശോധിച്ചതോടെ കള്ളി വെളിച്ചത്തായി. പ്രേതവും ഭൂതവുമൊന്നുമല്ലായിരുന്നു. ജിമ്മിൽ കടന്നുകൂടിയ ആരോ യന്ത്രത്തിന് പരിധിയിൽ കൂടുതൽ ഗ്രീസ് ഇട്ടുനൽകിയതോടെയാണ് അത് നിർത്താതെ പ്രവർത്തിക്കാൻ തുടങ്ങിയത്.
Fitness freak ghost 👻?@jhansipolice got a tip off about an open gym being used by ghosts!Team laid seige & soon found t real ghosts-Some mischievous person made video of moving swing & shared on #socialmedia. Miscreants will b hosted in a ‘haunted’ lockup soon #NoHostForGhost pic.twitter.com/JUaYt4IJMS
— RAHUL SRIVASTAV (@upcoprahul) June 12, 2020
advertisement
TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]
സാമൂഹ്യവിരുദ്ധന്മാരായിരിക്കും ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. യന്ത്രം പൊലീസ് പരിശോധിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ ഝാന്‍സി പൊലീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 'ആരോ മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ അമിതമായി ഗ്രീസ് പുരട്ടിയ ശേഷം യന്ത്രത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതാണ്. കുറ്റവാളിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്'- ഝാന്‍സി പൊലീസ് അറിയിച്ചു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2020 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഝാൻസിയിലെ ജിം തനിയെ പ്രവർത്തിച്ചു; പ്രേതമുണ്ടെന്ന് കേട്ട് എത്തിയ പൊലീസ് കണ്ടത്!


