മോഹൻലാൽ എന്ന അവിശ്വസനീയ നടനൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി കുറിച്ചു. സിനിമയിൽ ഫോട്ടോയിലൂടെ വിജയ് സേതുപതിയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഈ വിവരം റിലീസിനു മുമ്പ് സർപ്രാൈസായി വെച്ചിരിക്കുകയായിരുന്നു. വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ മോഹൻലാലും പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന്റെ വരികൾ കുറിച്ചാണ് മോഹൻലാൽ ഫോട്ടോ പങ്കുവച്ചത്.
‘ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും’, മോഹൻലാൽ കുറിച്ചു. ചിത്രത്തിന്റെ സംവിധായകനായ തരുൺമൂർത്തിയെ അടക്കം ടാഗ് ചെയ്താണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്.
advertisement
അതേസമയം തുടരും സിനിമ വിജയകരമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ 200 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 18, 2025 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘തുടരു’മിൽ മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാനായ സന്തോഷം പങ്കുവെച്ച് വിജയ് സേതുപതി