TRENDING:

ഗർഭിണിയായ പശുവിന് ബേബി ഷവറും വളകാപ്പും; വൈറലായി ആഘോഷം

Last Updated:

പരമ്പരാഗത വസ്ത്രം ധരിച്ച് ചടങ്ങിനെത്തിയ സ്ത്രീകൾ പശുവിന് 24തരം വിഭവങ്ങൾ കഴിക്കാൻ നൽകി. ഒപ്പം 48 ഇനം വ്യത്യസ്ത സമ്മാനങ്ങളും കൊടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ്നാട്: സമൂഹമാധ്യമങ്ങളിലെ ഇപ്പോള്‍ ടെൻഡിംഗായിരിക്കുകയാണ് പശു. പല തരത്തിലുളള വാർത്തകളാണ് കേന്ദ്രസർക്കാർ ‘കൗ ഹഗ് ഡേ’ പ്രഖ്യാപിച്ചതിനു ശേഷം വരുന്നത്. ഇത്തരത്തിലുളള വാർത്തയാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നത്. തമിഴ്നാട്ടിൽ ഒരു ഗ്രാമത്തിൽ പശുവിന് ഗ്രാമവാസികൾ ‘ബേബി ഷവർ’ നടത്തിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അഞ്ഞൂറിലേറെ ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട്ടിലെ കല്ല്ക്കുറിശ്ശി ജില്ലയിലെ ശങ്കരപുരത്താണ് സംഭവം.
advertisement

ദൈവഭാരായി എന്ന പേരില്‍ അറിയപ്പെടുന്ന ബേബി ഷവർ അംശവേണി എന്ന പശുവിനാണ് നടത്തിയത്. ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുൾതാരം തിരുപൂരസുന്ദരിയമ്മെ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അംശവേണി. പരമ്പരാഗത വസ്ത്രം ധരിച്ച് ചടങ്ങിനെത്തിയ സ്ത്രീകൾ പശുവിന് 24തരം വിഭവങ്ങൾ കഴിക്കാൻ നൽകി. ഒപ്പം 48 ഇനം വ്യത്യസ്ത സമ്മാനങ്ങളും കൊടുത്തു.

Also read-പശുക്കളുടെ ചവിട്ടേൽക്കുന്നത് പുണ്യം; മധ്യപ്രദേശ് ഗ്രാമത്തിലെ ആചാരം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്ഷേത്ര ഭാരവാഹികളുടെ മേൽനോട്ടത്തിൽ പശുവിനായി പ്രത്യേക പൂജകളും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. പശുവിന്റെ കൊമ്പിൽ പല വർണത്തിലുള്ള വളകൾ ചാർത്തിക്കൊണ്ടുള്ള വളക്കാപ്പ് ചടങ്ങും ആഘോഷമായി നടത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗർഭിണിയായ പശുവിന് ബേബി ഷവറും വളകാപ്പും; വൈറലായി ആഘോഷം
Open in App
Home
Video
Impact Shorts
Web Stories