• HOME
  • »
  • NEWS
  • »
  • buzz
  • »
  • പശുക്കളുടെ ചവിട്ടേൽക്കുന്നത് പുണ്യം; മധ്യപ്രദേശ് ഗ്രാമത്തിലെ ആചാരം

പശുക്കളുടെ ചവിട്ടേൽക്കുന്നത് പുണ്യം; മധ്യപ്രദേശ് ഗ്രാമത്തിലെ ആചാരം

ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായാണ് ഇത്തരമൊരു ആചാരം പിന്തുടരുന്നത്.

  • Share this:

    ഉജ്ജയിൻ: കാലം മാറിയെങ്കിലും ഇന്നും വിചിത്രമായ പല ആചാരങ്ങളും നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അത്തരത്തിലൊന്നാണ് മധ്യ പ്രദേശിലെ ഉജ്ജൈനിയിൽ എല്ലാ വർഷം ദീപാവലിക്ക് ശേഷം നടക്കുന്ന ഈ ആചാരം. ഈ ദിവസം വിശ്വാസികൾ നിലത്ത് കമഴ്ന്ന് കിടക്കുകയും അവരുടെ പുറത്തുകൂടി പശുക്കളെ ഓടാൻ അനുവദിക്കുകയും ചെയ്യുന്നു.ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായാണ് ഇത്തരമൊരു ആചാരം പിന്തുടരുന്നത്.

    വിശ്വാസികൾ നിലത്ത് കമഴ്ന്ന് കിടക്കുകയും അവരുടെ ദേഹത്ത് കൂടി പശുക്കളെ ഓടിയ്ക്കുകയും ചെയ്യുന്നതാണ് ആചാരം. വലിയ ആവേശത്തോടെയാണ് ഭക്തർ ഇന്നും ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.

    Also read-വാലന്റൈൻസ് ദിനത്തിന് പകരം ഫെബ്രുവരി 14ന് ഒരു പശുവിനെ ആലിംഗനം ചെയ്യൂ; അനിമൽ വെൽഫെയർ ബോർഡ് നിർദേശം

    ‘ഇത് പണ്ടുമതലുള്ള ആചാരമാണ്. ഇത്തരത്തിൽ പശുക്കളുടെ ചവിട്ടേൽക്കുന്നത് വഴി തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. ഈ ആചാരത്തിനായി നൂറുകണക്കിന് പശുക്കളെ ഇവിടെ കൊണ്ടുവരാറുണ്ട്. ഇതുവരെ ആർക്കും ഒരു അപകടവും ഉണ്ടായിട്ടില്ല,’ ഗ്രാമവാസിയായ സുരേഷ് സിസോദിയ പറയുന്നു.

    ‘ഞങ്ങൾ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ആചാരത്തിന്റെ ഭാഗമായി രാത്രി മുഴുവൻ അവിടെ തങ്ങുകയും ചെയ്യുന്നു. പശുവിൻ പാലല്ലാതെ അന്ന് ഞങ്ങൾ മറ്റൊന്നും കഴിക്കില്ല.’-മറ്റൊരു ഗ്രാമവാസിയായ മഹേഷ് അഗർവാൾ പറയുന്നു.

    അതിനിടെ രാജ്യത്തുടനീളം വാലന്റൈൻസ് ദിനത്തിനായുള്ള (Valentine’s Day) ഒരാഴ്ച നീണ്ട ഒരുക്കങ്ങൾക്കിടയിൽ, പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യൻ സംസ്കാരത്തിൻറെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ (Cow hug day) ആയി ആചരിക്കാൻ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു.

    ‘പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും, നമ്മുടെ ജീവൻ നിലനിർത്തുന്നുവെന്നും കന്നുകാലി സമ്പത്തിനെയും ജൈവവൈവിധ്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നും നമുക്കെല്ലാം അറിയാം. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെപ്പോലെ പോഷിപ്പിക്കുന്ന സ്വഭാവമുള്ളതിനാലാണ് പശു ‘കാമധേനു’ എന്നും ‘ഗോമാത’ എന്നും അറിയപ്പെടുന്നത്,” മൃഗക്ഷേമ ബോർഡിന്റെ നോട്ടീസിൽ പറയുന്നു. പശുവിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട്, പശുവിന്റെ പ്രാധാന്യം മനസിലാക്കി പോസിറ്റിവിറ്റി പ്രചരിപ്പിക്കാനും ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുമാണ് ബോർഡ് ജനങ്ങളോട് അഭ്യർത്ഥിച്ചത്.

    Also read-‘മുത്ത് കൗ’ സോഷ്യല്‍ മീഡിയയില്‍ പശുവാണ് താരം; ട്രോളുകളില്‍ നിറഞ്ഞ് ‘കൗ ഹഗ് ഡേ’

    കോവിഡിന് പിന്നാലെ ചില സ്ഥലങ്ങളിൽ വ്യാപകമായ ഒരു രീതി അല്ലെങ്കിൽ തെറാപ്പി ആണ് പശുവിനെ ആലിംഗനം ചെയ്യൽ (cow cuddling). പശുവിനെ താലോലിച്ച് മസാജ് ചെയ്യുക, കെട്ടിപ്പിടിക്കുക, ഒപ്പം ഇരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. അങ്ങനെ എല്ലാ പ്രശ്‌നങ്ങളും മറന്ന് മനസിന് ഉന്മേഷം പകരുക എന്നതാണ് ഈ തെറാപ്പി കൊണ്ട് ഉദ്ദേശിക്കുന്നത്. പശുവിനെ ആലിംഗനം ചെയ്യുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്തസമ്മർദ്ദം, നട്ടെല്ല് വേദന, ഹൃദ്രോഗം, വിഷാദം എന്നിവ മാത്രമല്ല, സങ്കടം, ഉത്കണ്ഠ, എല്ലാത്തരം മാനസിക പിരിമുറുക്കങ്ങളെയും സുഖപ്പെടുത്തുമെന്ന് ഗുരുഗ്രാമിലെ ഒരു എൻ‌ജി‌ഒ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    Published by:Sarika KP
    First published: