എന്നാൽ പ്രണയം തുറന്നുപറയുന്നതിനു മുന്നേ അപര്‍ണയുടെയും ദീപക്കിന്റെയും പ്രണയം കൈയ്യോടെ പൊക്കിയ ആളാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത് ഇപ്പോള്‍. ”മനോഹരത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. അതിന്റെ പ്രമോഷന് പോവുന്ന സമയത്താണ് ഞാനും ബേസിലും കൂടി ഇത് പിടിക്കുന്നത്.”
”ഇതുവരെ അപര്‍ണയും നമ്മളോട് കാര്യം പറഞ്ഞില്ല, ദീപക്കും പറഞ്ഞില്ല. പ്രമോഷന്‍ അഭിമുഖത്തിന് പോയ സമയത്ത് നമുക്കൊരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് പിടിച്ചു. സൂചനകള്‍ കിട്ടുമല്ലോ. നാട്ടുകാര് ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതില്‍ എനിക്കൊരു സ്‌കില്‍ ഉണ്ട്” എന്നാണ് വിനീത് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
advertisement
ദീപകിന്റെയും അപർണയുടെയും വിവാഹ വാർത്ത വന്നതിന് പിന്നാലെ മനോഹരം എന്ന സിനിമയിലെ ഒരു രംഗം ഏറെ വൈറലായിരുന്നു. വിനീത് ശ്രീനിവാസന്റെ കഥാപാത്രം അപർണ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ‘ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തിൽ ഉണ്ടാവില്ല. ഇവന്റെ വീട്ടിൽ ഫോട്ടോഷോപ്പ് എന്നല്ല വെളിച്ചെണ്ണ വാങ്ങിക്കാൻ പോലും നീ വന്നു എന്നറിഞ്ഞാൽ അതിലും വലിയ നാണക്കേട് വേറെയുണ്ടാവില്ല’ എന്ന് പറയുന്നതാണ് രംഗം.