'വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ, കേട്ടില്ല'; സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോല്‍
- Published by:Sarika KP
- news18-malayalam
Last Updated:
എന്നെ ട്രോളാന്‍ ഞാന്‍ വേറെ ആരെയും സമ്മതിക്കൂല്ല എന്ന ക്യാപ്ഷനോട് കൂടിയാണ് റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും വിവാഹ ക്ഷണകത്തിന്റെ ചിത്രങ്ങളും ഇതിനൊപ്പം വൈറലായിരുന്നു. ഇപ്പോഴിതാ സേവ് ദി ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ദീപക്. സ്വയം ട്രോളി കൊണ്ടാണ് നടൻ വിശേഷം പങ്കുവെച്ചത്. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗഡിലാണ് വീഡിയോ പങ്കുവച്ചത്.
advertisement
ദീപകിന്റെയും അപർണയുടെയും വിവാഹ വാർത്ത വന്നതിന് പിന്നാലെ മനോഹരം എന്ന സിനിമയിലെ ഒരു രംഗം ഏറെ വൈറലായിരുന്നു. വിനീത് ശ്രീനിവാസന്റെ കഥാപാത്രം അപർണ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് 'ഇവനെക്കാളും വലിയ വായിനോക്കി ഈ പഞ്ചായത്തിൽ ഉണ്ടാവില്ല. ഇവന്റെ വീട്ടിൽ ഫോട്ടോഷോപ്പ് എന്നല്ല വെളിച്ചെണ്ണ വാങ്ങിക്കാൻ പോലും നീ വന്നു എന്നറിഞ്ഞാൽ അതിലും വലിയ നാണക്കേട് വേറെയുണ്ടാവില്ല' എന്ന് പറയുന്നതാണ് രംഗം.
advertisement
ഈ സീൻ പങ്കുവെച്ചുകൊണ്ടാണ് ദീപക് സേവ് ദി ഡേറ്റ് അറിയിച്ചത്. 'വിനീതേട്ടൻ പണ്ടേ അവളോട് പറഞ്ഞതാ' എന്ന് വീഡിയോയ്ക്ക് നടൻ ക്യാപ്‌ഷനും നൽകിയിട്ടുണ്ട്. ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 03, 2024 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ, കേട്ടില്ല'; സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോല്‍