Also Read- 'സൗന്ദര്യം അൽപം കൂടിപ്പോയി'; ജോലിയിൽ നിന്ന് നിർബന്ധിതമായി പിരിച്ചുവിട്ടെന്ന് യുവതി
'ഫ്ലൈയിംഗ് ദോശ' അഥവാ പറക്കും ദോശകൾ എന്നാണ് ഇവിടുത്തെ ദോശകൾ അറിയപ്പെടുന്നത്. ദോശ കല്ലിൽ നിന്ന് ദോശ നേരിട്ട് പ്ലേറ്റിലേക്ക് പറത്തിയാണ് വിളമ്പുന്നത്. ഉന്നം തെറ്റാതെ ദോശ പ്ലേറ്റിലെത്തിക്കുന്ന ഈ ദോശ വിൽപ്പനക്കാരന്റെ പ്രത്യേക കഴിവിനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. വായുവിലൂടെ പറന്നാണ് ഉപഭോക്താവിന്റെ പ്ലേറ്റിലേക്ക് ദോശ നേരിട്ട് എത്തുന്നത്.
advertisement
Also Read- സ്റ്റൈല് സ്റ്റൈല് താൻ... സൂപ്പർ സ്റ്റൈലിൽ ചായ വിൽക്കുന്ന രജനീകാന്ത് ആരാധകൻ
'Street Food Recipes' എന്ന ഫേസ്ബുക്ക് പേജ് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനകം 84 മില്യൺ പേർ വീഡിയോ കണ്ടിട്ടുണ്ട്.
സാധാരണ ദോശ മാവ് ഉപയോഗിച്ച് സാധാരണ ദോശക്കല്ലിൽ തന്നെയാണ് ദോശ വിൽപ്പനക്കാരൻ ദോശ ഉണ്ടാക്കുന്നത്. എന്നാൽ ദോശ ആവശ്യക്കാരുടെ പ്ലേറ്റിലേയ്ക്ക് പറത്തി വിടുന്നതാണ് ഇവിടുത്തെ പ്രത്യേകത. ചിലർ ദോശക്കാരന്റെ ഈ കഴിവിനെ പ്രശംസിച്ചെങ്കിലും മറ്റ് ചിലർ ഭക്ഷണത്തോട് 'അനാദരവ്' കാണിക്കുന്നതായും ഇങ്ങനെ ഭക്ഷണം വിളമ്പുന്നത് 'അനാവശ്യം' ആണെന്നും കമന്റ് ചെയ്തിട്ടുണ്ട്. ചിലർ ഈ വീഡിയോ കണ്ട് പ്രകോപിതരുമായി.
Also Read- 'നല്ല ഓർമകൾ നിറഞ്ഞ 20 വർഷങ്ങൾ': ആദ്യമായികണ്ടു മുട്ടിയ ഹോട്ടലിലെ സ്റ്റാഫിന് ഒന്നരലക്ഷം രൂപ
വീഡിയോയിൽ ഇത്ര രസകരമായി എന്തിരിക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. നല്ല ഭക്ഷണം ഉണ്ടാക്കാൻ ഈ പ്രകടനത്തിന്റെ ആവശ്യമുണ്ടോയെന്നാണ് മറ്റ് ചിലരുടെ സംശയം. ഈ കഴിവ് മികച്ചതാണ്. എന്നാൽ ഭക്ഷണം വിളമ്പുന്ന ഈ രീതി അനാവശ്യമാണെന്ന് മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. വീഡിയോ കണ്ട് 'ഫ്ലൈയിംഗ് ദോശ'യെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താം.