നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹോട്ടൽ, അല്ലെങ്കിൽ കഫെ, ഇഷ്ടപ്പെട്ട ഭക്ഷണവും, മികച്ച ചുറ്റുപാടും നൽകുക മാത്രമല്ല ചെയ്യുന്നത്. വൈകാരികമായ ഒരു ബന്ധവും സൃഷ്ടിക്കാറുണ്ട് പലപ്പോഴും. ജീവിത കാലം മുഴുവ൯ ഓർമിച്ചു വെക്കാ൯ സാധിക്കുന്ന പല ഓർമകളും ഇത്തരം സ്ഥലങ്ങളിൽ വെച്ചാവും നമ്മൾ നിർമ്മിക്കുക. കുടുംബം, സുഹൃത്തുക്കൾ, തുടങ്ങി പ്രിയപ്പെട്ടവരോടൊപ്പം പോകുന്ന നമ്മുടെ ഓരോ യാത്രകളും വ്യത്യസ്ത ഓർമകളാകും സമ്മാനിക്കുക.
Also Read-
റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിക്കാതെ മടങ്ങി; പക്ഷേ ടിപ്പായി നൽകിയത് നാല് ലക്ഷത്തിലധികം രൂപതങ്ങളുടെ ഇരുപത് വർഷത്തെ മധുര ഓർമ്മകൾക്ക് നന്ദി അറിയിച്ച ഒരു ദമ്പതികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ഹോട്ടലിലെ ജീവനക്കാരന് 2000 ഡോളര്‍ (ഏകദേശം ഒന്നരലക്ഷം രൂപ) ആണ് ഈ ദമ്പതികൾ നന്ദിപ്രകടനമായി നൽകിയത്. യുഎസ് ചിക്കാഗോയിലെ 'ക്ലബ് ലക്കി' എന്ന ഹോട്ടലിലാണ് ദമ്പതികള്‍ ഇത്രയും വലിയ ഒരു തുക
ടിപ്പായി നൽകിയത്. കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഒരു ചെറിയ ഹോട്ടലായിരുന്നു ഇത്. കഴിഞ്ഞ വാലന്റൈ൯സ് ദിനത്തില്‍ ഹോട്ടലുടമ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ ദമ്പതികളുടെ പേര് പുറത്തു വിടരുതെന്ന് അവർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹോട്ടലുടമ ജിം ഹിഗ്ഗി൯സ് പറയുന്നു.
Also Read-
500 രൂപ വിലയുള്ള ബിയറിന് ടിപ്പായി നൽകിയത് രണ്ട് ലക്ഷം രൂപ; ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് കടയുടമക്ലബ് ലക്കിയിൽ നിന്ന് വെറും 137.33 ഡോളറിനാണ് ഇരുവരും ഓർഡർ ചെയ്തത്. എന്നാൽ 2000 ഡോളർ (ഏകദേശം ഒന്നര ലക്ഷം രൂപ) അധികമായി വെച്ച അവർ ബില്ലിൽ ഒരു കുറിപ്പ് കൂടി എഴുതി. “ഇരുപത് വർഷത്തെ നല്ല ഓർമ്മകൾ, നല്ല ഭക്ഷണം, മികച്ച സേവനം. ഇനിയും ഒരുപാട് വർഷങ്ങൾ തുടരട്ടെ.”എന്നായിരുന്നു ആ കുറിപ്പ്, ആരുടെയും കണ്ണ് നിറഞ്ഞ് പോകുന്ന മനുഷ്യത്വത്തില്‍ വിശ്വാസം വരുത്തുന്ന ഒരു നീക്കം കൂടിയായിരുന്നു ഈ ദമ്പതികളിൽ നിന്നുമുണ്ടായത്. ടിപ്പ് സംഖ്യ എല്ലാ ഹോട്ടൽ ജീവനക്കാർക്കുമായി വീതിച്ചു കൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് ദമ്പതികള്‍.
Also Read-
കോവിഡ് കാലത്തും ജോലി ചെയ്തതിന് ആദരം; റസ്റ്ററന്റിൽ കഴിക്കാൻ എത്തിയ ആൾ ടിപ്പ് ആയി നൽകിയത് 1000 ഡോളർഇരുപത് വർഷം മുമ്പ് ഫെബ്രുവരി 12നാണ് ഈ ദമ്പതികള്‍ ആദ്യമായി ഹോട്ടലിലെത്തിയതെന്നാണ് ഉടമ ജിം പറയുന്നത്. അന്ന് കാമുകി-കാമുകന്മാരായിരുന്നു ഇവരുടെ ആദ്യത്തെ ഡേറ്റ് ഔട്ടിംഗ് ആയിരുന്നു അത്. പിന്നീട് എല്ലാവർഷവും ഇതേദിവസം കൃത്യം 7.30 ന് അവർ ആദ്യമായി കണ്ടുമുട്ടിയ 46-ാം നമ്പർ ബൂത്തിലേക്ക് അവർ തിരിച്ചുവന്ന് ഓർമ്മകൾ പുതുക്കാറുണ്ട്. എല്ലാവർഷവും ഹോട്ടലിലെ സ്റ്റാഫ് അവർ മു൯കൂട്ടിയുള്ള ബുക്കിംഗും മറ്റും ആദരങ്ങളും നൽകാറുണ്ട്.
"ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ ദമ്പതികൾ ഞങ്ങളോടു കാണിച്ച അനുകമ്പക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു. ദമ്പതികളുടെ ഈ പ്രവർത്തനം ഹോട്ടൽ സ്റ്റാഫിനിടയിൽ പുത്ത൯ ഊർജ്ജം പകർന്നിട്ടുണ്ട്. എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല," ഹോട്ടലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇവരുടെ സ്നേഹം നിറഞ്ഞ പ്രവർത്തിയെ അനുമോദിക്കുകയാണ് ഇന്റർനെറ്റ് ഉപഭോക്താക്കളും. ക്ലബ് ലക്കിയുടെ സർവീസിനെയും സ്റ്റാഫുകളെയും മറ്റ് ഉപഭോക്താക്കളും പ്രശംസിക്കുന്നുണ്ട്. ഈ ഹോട്ടൽ ഞങ്ങൾക്ക് വീടു പോലെയാണ് എന്നാണ് ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.