മൊണാലിസ ക്ലാസിൽ ഇരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചാരം നേടുകയാണ്. വീഡിയോയിൽ, മൊണാലിസ ഒരു ചെറിയ മുറിയിൽ 'അനറാം' എന്ന് കുറിച്ച കടലാസുമായി ഇരിക്കുന്നതായി കാണാം. സനോജ് മിശ്ര മൊണാലിസയെ എഴുത്തും വായനയും പഠിക്കാൻ സഹായിക്കുന്നു. മൊണാലിസയുടെ കൂടെ അവരുടെ കസിനും ഉണ്ട്.
'അനറാം' എന്ന് എഴുതാനും വായിക്കാനും മൊണാലിസയ്ക്ക് അറിയില്ലെന്നാണ് വൈറലായി മാറിയ വീഡിയോയിൽ പറയുന്നത്. വാക്കിൻ്റെ അർത്ഥം വിശദീകരിക്കുമ്പോൾ സനോജ് മിശ്ര ഓരോ അക്ഷരങ്ങളും വിശദമാക്കുന്നുമുണ്ട്.
advertisement
വായിക്കാനും എഴുതാനും അറിയില്ലെങ്കിൽ എങ്ങനെയാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് എന്ന് മൊണാലിസയോട് സനോജ് മിശ്ര ചോദിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം ഫീഡിൽ എങ്ങനെയാണ് ടെക്‌സ്‌റ്റ് പോസ്റ്റ് ചെയ്യുന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. താൻ ഫോട്ടോകൾ മാത്രമാണ് അപ്‌ലോഡ് ചെയ്യുന്നതെന്നും എഴുതുന്നത് താനല്ല എന്നുമാണ് അവരുടെ മറുപടി.
ഹിന്ദി അക്ഷരമാലയിലെ അ, ആ ,ഇ ,ഈ, ഉ, ഊ പറഞ്ഞു പഠിക്കുന്നതും ഈ വീഡിയോയിൽ കാണാം.
പതിനാറു വയസ് പ്രായമുള്ള മൊണാലിസ ഭോസ്‌ലെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ പരമ്പരാഗത നഗരമായ മഹേശ്വരിലെ താമസക്കാരിയാണ്. രുദ്രാക്ഷവും മുത്തുമാലകളും വിൽക്കാൻ അവർ കുടുംബത്തോടൊപ്പം മഹാ കുംഭ മേളയിൽ പോയിരുന്നു. മനോഹരമായ കണ്ണുകളുമായി മാല വിൽക്കുന്ന പെൺകുട്ടി ഒറ്റരാത്രികൊണ്ട് വൈറലായി മാറി.
രാജ്യമെമ്പാടും പ്രശസ്തയായ മൊണാലിസ സംവിധായകൻ സനോജ് മിശ്രയിൽ നിന്ന് ഒരു സിനിമാ ഓഫർ സ്വന്തമാക്കി. എന്നിരുന്നാലും, പ്രയാഗ്‌രാജിലെ വലിയ ജനക്കൂട്ടത്തെയും പെട്ടെന്നുണ്ടായ പ്രശസ്തിയും കാരണം അവിടുത്തെ കച്ചവടം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇതേത്തുടർന്ന് സനോജ് മിശ്രയും സംഘവും മൊണാലിസയെയും കുടുംബത്തെയും കാണാൻ മഹേശ്വറിലേക്ക് പോയി. തൻ്റെ അടുത്ത ചിത്രമായ 'ദി ഡയറി ഓഫ് മണിപ്പൂരിൽ' നായികയായി മൊണാലിസയെ ഉൾപ്പെടുത്തുകയും ചെയ്തു.
റിട്ടയേർഡ് ആർമി ഓഫീസറുടെ മകളുടെ വേഷത്തിലാണ് മൊണാലിസ ഈ ചിത്രത്തിൽ എത്തുന്നത്. നടൻ അനുപം ഖേറാണ് ആർമി ഓഫീസറുടെ വേഷം ചെയ്യുന്നത്.
മൊണാലിസയെ മുംബൈയിൽ എത്തിച്ച് പരിശീലനം നൽകിയ ശേഷമാണ് ചിത്രീകരണം. ഈ പരിശീലനം ഏകദേശം മൂന്ന് മാസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Summary: Viral Monalisa of Maha Kumbh Mela is seen learning alphabets in a video
