TRENDING:

'എന്റെ ജീവിതം നശിപ്പിക്കുന്നു'; ഐഫോണ്‍ 15 വാങ്ങിത്തരില്ലെന്നു പറഞ്ഞ അച്ഛനോട് പതിനൊന്നുകാരി

Last Updated:

ഐഫോണ്‍ 15 ആവശ്യപ്പെട്ട മകളോട് അത് വാങ്ങിത്തരാന്‍ കഴിയില്ലെന്ന് അച്ഛന്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതിയ ഗാഡ്‌ജെറ്റുകളെപ്പറ്റിയും മൊബൈല്‍ ഫോണുകളെപ്പറ്റിയും മുതിര്‍ന്നവരെക്കാള്‍ അറിവുള്ളവരാണ് കുട്ടികള്‍. ഇത്തരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ഈയടുത്ത കാലത്ത് വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതേച്ചൊല്ലി അച്ഛനമ്മമാരും മക്കളും തമ്മില്‍ വഴക്കുണ്ടാകുന്നതും സാധാരണയാണ്. അത്തരത്തിലൊരു തര്‍ക്കമുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു അച്ഛന്‍.
advertisement

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ കുറിപ്പാണ് വൈറലാകുന്നത്. ഐഫോണ്‍ 15 ആവശ്യപ്പെട്ട മകളോട് അത് വാങ്ങിത്തരാന്‍ കഴിയില്ലെന്ന് അച്ഛന്‍ പറഞ്ഞു.

ഇതോടെ അച്ഛന്‍ തന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് തഗ്ഗ് ഡയലോഗടിച്ചിരിക്കുകയാണ് 11കാരിയായ മകള്‍. ഈ അനുഭവമാണ് അച്ഛന്‍ റെഡ്ഡില്‍ പങ്കുവെച്ചത്.

'' എനിക്ക് 11 വയസ്സുള്ള മകളുണ്ട്. ഐഫോണ്‍ 8 ആണ് അവള്‍ ഉപയോഗിക്കുന്നത്. സുഹൃത്തുക്കളെ വിളിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുമായാണ് അവള്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഈയടുത്തായി തനിക്ക് ഐഫോണ്‍ 15 വേണമെന്ന് അവള്‍ എന്നോട് ആവശ്യപ്പെട്ടു. തന്റെ ഫോണ്‍ പഴയതാണെന്നും സുഹൃത്തുക്കള്‍ക്കെല്ലാം തന്നേക്കാള്‍ പുതിയ ഫോണ്‍ ആണുള്ളതെന്നും മകള്‍ പറഞ്ഞു. ഇതുകേട്ടതോടെ അവള്‍ക്ക് ഐഫോണ്‍ 13 വാങ്ങിക്കൊടുക്കാമെന്ന് ഞങ്ങള്‍ കരുതി. അതാകുമ്പോള്‍ 600 ഡോളര്‍ മാത്രമല്ലെ വിലവരികയുള്ളുവെന്ന് കരുതി,'' അച്ഛന്‍ പറയുന്നു.

advertisement

എന്നാല്‍ ഐഫോണ്‍ 15 ആണ് തനിക്ക് വേണ്ടതെന്ന് മകള്‍ വ്യക്തമായി പറയുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ വളരെ വിലകൂടിയ ഫോണാണ് ഐഫോണ്‍ 15. അതൊരു അനാവശ്യ ചെലവാണെന്നാണ് അച്ഛന്റെ പക്ഷം.

Also read-Pearle Maaney |' വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ സന്തോഷം'; ജി പിയുടെ കല്യാണത്തിനു പേളിയുടെ ഹൈടക്ക് എൻട്രി

'' എന്റെ മകള്‍ ഒരു ഗെയിമറാണ്. പഴയഫോണില്‍ ഗെയിം കളിക്കാനാകുന്നില്ലെന്ന് അവള്‍ എപ്പോഴും പരാതി പറയുമായിരുന്നു. അതുകൊണ്ടാണ് ഐഫോണ്‍ 13 വാങ്ങിക്കൊടുക്കാമെന്ന് വിചാരിച്ചത്. എന്നാല്‍ അതിന്റെ ഇരട്ടിവിലയുള്ള ഐഫോണ്‍ 15 ആണ് തനിക്ക് വേണ്ടതെന്ന് മകള്‍ പറഞ്ഞു,'' അച്ഛന്‍ പറയുന്നു.

advertisement

നിരവധി പേരാണ് അച്ഛന്റെ പോസ്റ്റിന് കമന്റുമായി എത്തിയത്. ഒരു കാരണവശാലും മകളുടെ ആവശ്യത്തിന് മുന്നില്‍ വഴങ്ങരുതെന്ന് പലരും കമന്റ് ചെയ്തു.

'' ആരാണ് ഇതില്‍ രക്ഷകര്‍ത്താവ്? ഒരിക്കലും മകളുടെ ആവശ്യത്തിന് മുന്നില്‍ വഴങ്ങരുത്. ഐഫോണ്‍ 13 ഒരു നല്ല ഓപ്ഷന്‍ തന്നെയാണ്,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'' പതിനൊന്നുകാരിയ്ക്ക് 1000 ഡോളറിന്റെ ഫോണ്‍ ഇപ്പോള്‍ ആവശ്യമില്ല,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്റെ ജീവിതം നശിപ്പിക്കുന്നു'; ഐഫോണ്‍ 15 വാങ്ങിത്തരില്ലെന്നു പറഞ്ഞ അച്ഛനോട് പതിനൊന്നുകാരി
Open in App
Home
Video
Impact Shorts
Web Stories