TRENDING:

ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾക്കിടെ ജ്യോതിഷിയുടെ പ്രവചനം: അടുത്തത് പാകിസ്ഥാന് മേൽ ഇന്ത്യയുടെ ആക്രമണം; തീയതിയും പ്രഖ്യാപിച്ചു!

Last Updated:

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് 2026 മാർച്ച് 21ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് യുവതിയുടെ വാദം

advertisement
മിഡിൽ ഈസ്റ്റിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണം നടത്തുമെന്ന പ്രവചനവുമായി ഒരു ജ്യോതിഷി രംഗത്തെത്തിയിരിക്കുന്നത്. വേദിക് ജ്യോതിഷിയും വാസ്തു വിദഗ്ധയുമാണെന്ന് അവകാശപ്പെടുന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
 (Photo Credit: Instagram)
(Photo Credit: Instagram)
advertisement

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് 2026 മാർച്ച് 21ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് യുവതിയുടെ വാദം. "കൈയ്യിൽ പണവും മരുന്നുകളും ഫോൺ ചാർജ് ചെയ്യാൻ സോളാർ ചാർജറും കുറഞ്ഞത് 1-2 മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും കരുതി വെക്കുക. ഇറാന്റെ ഊഴം കഴിഞ്ഞു, ഇനി പാകിസ്ഥാന്റെ വാരമാണ്," എന്ന് ഇവർ വീഡിയോയിൽ പറയുന്നു. ഒരുവശത്ത് നിന്ന് ഇന്ത്യയും മറുവശത്ത് നിന്നും അഫ്ഗാനിസ്ഥാനും പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് പ്രവചനം.

മാർച്ച് 21-ന് ഗ്രഹനിലയിൽ 'അംഗാരക് യോഗം' രൂപപ്പെടുന്നുണ്ടെന്നും വൃശ്ചിക ലഗ്നവും ജ്യേഷ്ഠ നക്ഷത്രവും ചേർന്നു വരുന്ന ആ ദിവസം വളരെ നിർണ്ണായകമാണെന്നും ഇവർ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാജ്യത്തിന്റെയും ജാതകത്തിലെ ദശാകാലങ്ങൾ ഇതിനെ സൂചിപ്പിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ഇന്ത്യയുടെ അതിർത്തികളിൽ മാറ്റം വരുമെന്നും പാക് അധിനിവേശ കശ്മീർ (PoK) ഇന്ത്യയിലേക്ക് തിരികെ വരുന്നതിന്റെ തുടക്കമായിരിക്കും ഇതെന്നും ജ്യോതിഷി കൂട്ടിച്ചേർക്കുന്നു.

advertisement

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ‌

ജ്യോതിഷിയുടെ ഈ പ്രവചനം വലിയ തോതിലുള്ള വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. "എല്ലാവരും തങ്ങളുടെ പ്രവചനമാണ് മികച്ചതെന്ന് തെളിയിക്കാനുള്ള തിരക്കിലാണ്. എല്ലാ ജ്യോതിഷികളും ഇത്തരം വീഡിയോകൾ പങ്കുവെക്കുന്നു," എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.

"ദയവായി ആളുകളെ പേടിപ്പിക്കരുത്," എന്ന് മറ്റൊരു വ്യക്തി കുറിച്ചു. വ്യൂസിനും വൈറലാകാനും വേണ്ടി ഇത്തരം നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നു. വെറും പരിഭ്രാന്തി പരത്താൻ വേണ്ടിയുള്ള 'കണ്ടന്റ്' മാത്രമാണിതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: As geopolitical tensions rise in the Middle East, a viral video by Vedic astrologer and Vastu expert has sparked intense debate online. She predicts a major military conflict involving India and Pakistan in early 2026. The astrologer cites March 21, 2026, as the date for an Indian strike on Pakistan, linking it to the formation of "Angarak Yog" and specific planetary alignments in Scorpio Lagna.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾക്കിടെ ജ്യോതിഷിയുടെ പ്രവചനം: അടുത്തത് പാകിസ്ഥാന് മേൽ ഇന്ത്യയുടെ ആക്രമണം; തീയതിയും പ്രഖ്യാപിച്ചു!
Open in App
Home
Video
Impact Shorts
Web Stories