ഇത് മറ്റൊന്നുമല്ല, കുത്തനെയുള്ള മലയിലേക്ക് ഒരു സന്യാസി നടന്നു കയറുന്നതാണ് വീഡിയോ. ഒരു കയറിന്റെയോ മറ്റ് പിടിവള്ളികളുടെയോ സഹായമില്ലാതെ സാധാരണ വഴിയിലൂടെന്നപോലെ അനായാസമാണ് സന്യാസി നടന്നു കയറുന്നത്.
@BxtchesnBlunts എന്ന ട്വറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ എന്റെ ആദ്യ ദിനം എന്ന കുറിപ്പും വീഡിയോക്കൊപ്പമുണ്ട്.
കയറിന്റെ സഹായത്തോടെ മലകയറാൻ ശ്രമിക്കുന്നവരെയും വീഡിയോയിൽ കാണാം. ഇവരുടെ സമീപത്തൂടെയാണ് വളരെ എളുപ്പത്തിൽ കൂടുതൽ സുരക്ഷിതമായി സന്യാസി നടന്നു നീങ്ങുന്നത്.
എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്ന ഈ വീഡിയോ ട്വിറ്ററിൽ 70 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. 62000 റീട്വീറ്റും മൂന്ന് ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
TRENDING:ദിൽബേച്ചാരയും തമിഴ്റോക്കേഴ്സ് ചോർത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ
[PHOTO]Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്
[PHOTO]ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ
[PHOTO]
തന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള പാതയായിട്ടാണ് സന്യാസി മലഞ്ചെരിവിനെ കാണുന്നതെന്നും എന്നാൽ മലകയറ്റക്കാർ അവരുടെ കഴിവ് പരിശോധിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും . അതാണ് വ്യതാസമെന്നും ഒരാൾ പറയുന്നു.
സന്യാസി അദ്ദേഹത്തിന്റെ പാദങ്ങളാൽ പരുക്കൻ ഭൂമിയെ സ്നേഹത്തോടെ സംരക്ഷിക്കുന്നു, എന്നാൽ മലകയറ്റക്കാർ അതിനെ കീഴടക്കാൻ കൂർത്ത സ്പൈക്കുകളാൽ കുത്തുകയാണ്. അതാണ് വ്യത്യാസം-മറ്റൊരാളുടെ പ്രതികരണം ഇങ്ങനെയാണ്.